Monday, November 13, 2006

എന്റെ ആദ്യാക്ഷരം

മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലി തണ്ടെടുത്തു ഞാന്‍ എന്റെ ആദ്യാക്ഷരം കുറിക്കട്ടെ...
ഒരു തുടക്കകാരിയായ എന്നിലെ തെറ്റു കുറ്റങ്ങള്‍‌‍ സദയം പൊറുക്കണമെന്നൊരു മുന്‍‌കൂര്‍ ജാമ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത്‌. നിങ്ങള്‍ ആരാണെന്നൊ, എവിടെയാണെന്നോ അറിയാതെ, നിങ്ങളോടു കൂട്ടുകൂടാനും,കൊച്ചു വിശേഷങ്ങള്‍ പങ്കു വയ്കുവാനുമായി , ഈ കുടുംബത്തിലെ ഒരു അംഗമാകാനുള്ള കൊതിയോടെ ഞാന്‍ വന്നിരിക്കുകയാണ്......
പൂക്കളേയും,പൂങ്കാറ്റിനേയും,..പുഴകളേയും,കിളികളേയും,..
മഞ്ഞിനേയും,മഴയേയും ഇഷ്ടപ്പെടുന്ന... അമ്പലവും,ആല്‍ത്തറയും,ഈറങ്കാറ്റും,മഴയുടെ നേര്‍ത്ത സംഗീതവും,നനഞ്ഞമണ്ണിന്റെ ഗന്ധവും നഷ്ടബോധമുണര്‍ത്തുന്ന മനസ്സുമായി, സ്നേഹവും,നന്മയും നിറഞ്ഞ കുറെ ഹൃദയങ്ങളേയും പിരിഞ്ഞു ഈ മരുഭൂമിയില്‍ കഴിയുന്ന, 'ഒരു പ്രവാസി!. ആ ഓര്‍മകള്‍ക്കു തന്നെ എന്തൊരു സുഖം.....
"ഒരു മയില്‍പ്പീലി തലോടലിന്റെ സുഖം"...!!!

39 Comments:

Blogger Sona said...

മനസ്സിലെ മയില്‍പ്പീലികള്‍ ഞാന്‍ ഇവിടെ ചേര്‍ത്തുവയ്ക്കുന്നു.

November 16, 2006 5:54 AM  
Blogger സു | Su said...

സോനയ്ക്ക് സ്വാഗതം. :)

November 16, 2006 6:05 AM  
Blogger Kiranz..!! said...

മയില്‍പ്പീലിയും ഒരു പിടി നൊസ്റ്റാള്‍ജിയയുമായി ബ്ലോഗിങ്ങ് തുടരൂ..സ്വാഗതം..!

November 16, 2006 6:07 AM  
Blogger പാര്‍വതി said...

സ്വര്‍ണ്ണ നിറമുള്ള മൈല്‍പ്പീലീ,കൂട്ടുകെട്ടിന്റെ, പൊട്ടിച്ചിരികളുടെ, ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഈ ലോകത്തിലേയ്ക്ക് സ്വാഗതം..

എന്തെങ്കിലുമൊക്കെ മനസ്സ് തുറന്ന് എഴുതിക്കോളൂ..

-പാര്‍വതി.

November 16, 2006 6:19 AM  
Blogger പാര്‍വതി said...

മയില്‍ പീലീ :-) ക്ഷമിക്കൂ, എന്നെ കുറുമഗുരു ശപിച്ചതില്‍ പിന്നെ മൊത്തം അക്ഷരപിശാചാ :-)

(ഓഫ്) :-)

November 16, 2006 6:21 AM  
Blogger മിന്നാമിനുങ്ങ്‌ said...

മയില്‍പ്പീലിക്ക്‌ ബൂലോഗത്തേക്ക്‌ സ്വാഗതം

November 16, 2006 6:25 AM  
Blogger മുരളി വാളൂര്‍ said...

മരുഭൂമിയിലെ മയില്‍പ്പീലീ....
സുസ്വാഗതം......

November 16, 2006 7:40 AM  
Blogger ശിശു said...

മനസ്സിന്റെ താളുകള്‍ക്കിടയില്‍
ഞാന്‍ കണ്ടൊരു മയില്‍പ്പീലി
ഒളിച്ചുവെച്ചൂ...

സ്വാഗതം സുസ്വാഗതം.

November 17, 2006 2:21 AM  
Anonymous Anonymous said...

aksharangalude kai pidichu,ezhuthinte nadappurayilekku kerivanna suhruthe!
nee oru mayilaayi parannu varuu..
bhavana kondu mazhavillu viriyikkuu..

November 19, 2006 2:17 AM  
Blogger Sona said...

എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി,നമസ്കാ‍രം.

November 19, 2006 5:22 AM  
Blogger അഗ്രജന്‍ said...

നന്ദിയും നമസ്കാരവും ബാക്കിയുണ്ടെങ്കില്‍ ഇത്തിരി ഇങ്ങോട്ടും പോന്നോട്ടെ :)

സോനയക്ക് സ്വാഗതം!

November 19, 2006 5:41 AM  
Blogger ചന്തു said...

പുസ്തകതാളില്‍ ഒളിപ്പിച്ചുവച്ച മയില്‍ പീലി പോലെ ഓര്‍മ്മകളുണര്‍ത്താന്‍ ഈ ബ്ലോഗിനു കഴിയട്ടെ എന്നാശംസിക്കുന്നു.

സ്വാഗതം സോന.

November 20, 2006 1:47 AM  
Blogger Sul | സുല്‍ said...

"മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലി തണ്ടെടുത്തു ഞാന്‍ എന്റെ ആദ്യാക്ഷരം കുറിക്കട്ടെ..."


സോനക്കു സ്വാഗതം.

November 20, 2006 2:17 AM  
Blogger Sona said...

ചന്ദു നന്ദി..

യാത്ര പറയുന്നതു കേട്ടിട്ടും ആ യദാര്‍തഥ്യം accept ചെയ്യാന്‍ കഴിയുന്നില്ല.uae മുഴുവന്‍ മുഴങികേട്ട,ഹ്രദയത്തിലേക്കിറങി വന്നിരുന്ന ഈ സ്വരം നളെ തൊട്ടു ഇനി കേള്‍ക്കില്ലല്ലോ..

November 20, 2006 9:41 AM  
Blogger Sona said...

സുല്‍..സാദകത്തിനു, ക്ഷമിക്കണം..സ്വഗതത്തിനു ഒരുപാടു നന്ദി.

November 20, 2006 9:45 AM  
Blogger Sona said...

ഇത്തിരി നന്ദിയും,ഇത്തിരി നമസ്കാരവും ദാ‍ാ....അഗ്രജനും തന്നിരീക്കുന്നു.

November 20, 2006 9:35 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

സോനാ മയില്‍‌പ്പീലിതണ്ടിലൂടെ ഓര്‍മ്മയുടെ സുഗന്ധവും പേറിയെത്തുന്ന ഒത്തിരി സൃഷ്ടികള്‍ വരട്ടേ ബൂലോഗത്തേക്ക്.

സ്വാഗതം കെട്ടോ.

November 20, 2006 10:33 PM  
Blogger Sona said...

ഇത്തിരിവെട്ടം...thanx undee..

November 20, 2006 11:18 PM  
Blogger ഏറനാടന്‍ said...

"സോനാ സോനാ നീ ഒന്നാം നമ്പര്‍" എന്ന പാട്ടിനെ അന്വര്‍ത്ഥമാക്കുക താങ്കളുടെ ബ്ലോഗ്‌. സ്വാഗതമോതട്ടെ.. All the Best

November 20, 2006 11:41 PM  
Blogger Sona said...

അതു പിന്നെ അങനെയല്ലെ വരൂ ഏറനാടാ...എനിക്കു വയ്യ...ഈ എന്നെകൊണ്ട് ഞാന്‍ തോറ്റു..നന്ദിയുണ്ടേ..

November 21, 2006 7:04 AM  
Blogger വിശാല മനസ്കന്‍ said...

സോനക്ക് സ്വാഗതം.

സോന എന്ന പേര് നല്ല കേട്ടുപരിചയം ഉണ്ട്. പക്ഷെ, ആരാണത് ന്ന് ആലോചിച്ചിട്ട് അങ്ങട് കിട്ടുന്നില്ല.. എത്ര ആലോചിച്ചിട്ടും...!

ഹവ്വെവര്‍, എല്ലാ ഭാവുകങ്ങളും!

പിടികിട്ടി...പിടികിട്ടി. നിറം സിനിമയില്‍ ശാലിനിയുടെ പേര് സോന എന്നായിരുന്നുല്ലോ! അതാ..ണ്.

November 21, 2006 9:57 AM  
Blogger Sona said...

വിശാല മനസ്കന്റെ മനസ്സ് എന്തായാലും അത്ര വിശാലമല്ല കേട്ടോ..സോന നിറത്തില്‍ മാത്രമല്ല,“സത്യ“ത്തിലുമുണ്ട്,പകഷെ മിഥ്യയിലില്ലട്ടോ..thaaaanx..

November 21, 2006 10:58 PM  
Blogger രാജു ഇരിങ്ങല്‍ said...

അങ്ങിനെ നമുക്ക് പുതിയ പേരിലൊരു ബ്ലോഗ് അല്ലേ. സോനാ...
ഇതു സോനയാണൊ അതൊ ഖസാന യാണൊ..
എന്തായാലും സ്വര്‍ണ്ണം വിരിയിക്കട്ടെ,
ഒപ്പം ഓര്‍മ്മകളുടെ മയില്‍ പ്പീലികളും

November 21, 2006 11:10 PM  
Blogger Sona said...

രാജു..ആശംസകള്‍ക്ക് നന്ദി.

November 22, 2006 8:38 PM  
Blogger വിശാല മനസ്കന്‍ said...

ഹഹ.. 'സത്യ'ത്തില്‍ ഉണ്ടെന്നത് എനിക്കറിയായിരുന്നു..

കാരണം ‘സത്യ‘ത്തിലെ‍ നായിക സോനയുടേ നായകന്റെ പേരും ഞാന്‍ ഒരുപാട് കേട്ടുപരിചയമുള്ള ഒരു പേരാണ്!

:)

November 23, 2006 12:03 AM  
Blogger Sona said...

സമ്മതിച്ചേ...വിശാ‍ാ‍ാല മനസ്സുമാത്രമല്ല,വിശാല ഹ്രദയത്തിന്റെ കൂടെ ഉടമയാണെന്ന്...

November 23, 2006 12:10 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

വിശാലേട്ടാ ആ ‘സോനെ’ യെക്കുറിച്ച് ഈ സോന അറിഞ്ഞുകാണില്ല.

എല്ലാം മറക്കുന്ന ബാച്ചിലറാവുന്നു അല്ലേ... ?

November 23, 2006 12:10 AM  
Blogger Sona said...

വെട്ടം ഇത്തിരികൂടെ തെളിയിക്കു...ഒന്നും മനസ്സിലായില്ല.മൊത്തത്തില്‍ ഇരുട്ടാ...

November 23, 2006 12:26 AM  
Blogger സു | Su said...

സോനേ,

വിശാലന്‍, നാട്ടുകാര്‍ സാക്ഷിയായി, നീയെന്നുമെന്റേതല്ലേ, ഞാനെന്നും നിന്റേതല്ലേ, എന്നും പറഞ്ഞ് കൈപിടിച്ച ആ സുന്ദരിയുടെ പേരും സോന എന്നാണ്. ആ സോനയാണോ ഈ സോന?
അല്ലല്ലോ?

qw_er_ty

November 23, 2006 12:36 AM  
Blogger സുഗതരാജ് പലേരി said...

സോനയ്ക്ക് സ്വാഗതം.

November 23, 2006 1:34 AM  
Blogger Sona said...

അല്ല സുചേച്ചി..ആ സോനയല്ല ഈ സോന...അങനൊരു "tragedy" ഉള്ള കാര്യം എനിക്കറയില്ലായിരുന്നുട്ടോ..

സുഗതരാജിനും എന്റെ നന്ദി..

November 23, 2006 7:36 AM  
Blogger draupathivarma said...

സോനാ...
മയില്‍പീലി മനസിലൊളിപ്പിച്ച ബാല്യത്തില്‍ നിന്നും
മയില്‍പീലിയെ വെറുത്ത കൗമാരത്തിലെത്തിച്ചതും
കാലം എന്നോട്‌ ചോദിക്കാതെയാണ്‌...

പക്ഷേ...
ജീവിതത്തിലെന്നും വര്‍ണങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു...
അതാവാം..
ഓരോ മഴക്കാലവും മയില്‍പീലിയായ്‌ തോന്നിയത്‌...

പിന്നെ പിന്നെ മയില്‍പീലി കണ്ണുനീരായി...
ഇടറിയ ഗദ്ഗധങ്ങളായി....
നോവുകളായി....

ഒടുവില്‍....
നരച്ചുപോയ കിനാവുകള്‍ മാത്രമായി ഒരു മയില്‍പീലിക്കാലം...

നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു......

December 03, 2006 4:17 AM  
Blogger കുറുപ്പന്‍ said...

കൊള്ളാം.. നല്ല തുടക്കം.. അശംസകള്‍.. ഈ പ്രവാസഭൂമികയില്‍ ഇതൊക്കെയാണൊരാശ്വാസം..

May 27, 2007 5:45 AM  
Blogger ബീരാന്‍ കുട്ടി said...

ഞാന്‍ സ്വാഗതം പറയാമെന്ന് എറ്റിട്ടാണ്‌ ഈ യോഗത്തിന്‌ സ്ഥലം അനുവദിച്ചത്‌, പക്ഷെ അരോക്കെയോ സ്വാഗതം പറഞ്ഞു അല്ലെ. എന്ന പിന്നെ ഞാനും പറയാം സ്വാഗതം ഗ്ലൊബിലേക്ക്‌...

എന്റെ ദൈവമെ, വെര്‍ഡ്‌ വെരി ഇവിടെം

May 27, 2007 5:58 AM  
Blogger ഏറനാടന്‍ said...

ഹ ഹ ഹ കുറുപ്പാ കമന്റിടുമ്പോള്‍ തിയ്യതി നോക്കിയില്ലേ? താങ്കളാണ്‌ പുതിയ ബൂലോഗന്‍. ഇവരിവിടെ മാസങ്ങളായുണ്ട്‌!

ചിരി നില്‍ക്കുന്നില്ലാ.. ഹിഹൂഹീ..

May 27, 2007 6:08 AM  
Blogger ഏറനാടന്‍ said...

ബീരാങ്കുട്ട്യേ അന്റെ തലയിലും മൂളയില്ലാണ്ടായല്ലോ! ഹിഹുഹൂ.. സ്വാഗതം എപ്പോഴും ആവാമെന്നാണോ നിയമം!!

May 27, 2007 6:10 AM  
Blogger കുതിരവട്ടന്‍ | kuthiravattan said...

ചിരിച്ചു.... ചിരിച്ചു... ചാവാറായി.... ഈ സ്വാഗതം വായിച്ചിട്ട്.... ഹ ഹ ഹ

May 27, 2007 6:28 AM  
Blogger അഗ്രജന്‍ said...

ഹഹഹ... കുതിരവട്ടാ...

ബൈ ദ വേ... സ്വാഗതം സോന :)

January 13, 2009 1:34 AM  
Blogger JOJO said...

കൊള്ളാം ...... മഴയേ ഇഷ്ടപെടുന്ന സോണിയക്ക്.. എന്റെ വക ആശംസകള്‍...

April 25, 2009 3:42 AM  

Post a Comment

Links to this post:

Create a Link

<< Home