Wednesday, November 22, 2006

കണ്ടറിയാത്തവന്‍....

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറയില്ല എന്ന ചൊല്ല് ഒരു പരമാര്‍ത്ഥമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ കണ്ണെത്തും ദൂരത്തും,ക്കൈയെത്തും ദൂരത്തും,കാതോരത്തും ഒക്കെ ഉള്ളപ്പോള്‍‌ പലപ്പോഴും അവരുടെ സാമീപ്യം നമ്മളില്‍ ചെലുത്തുന്ന സ്വാധീനം എത്രമാത്രം ഉണ്ടെന്നു നമ്മളില്‍ പലരും അറിയാറില്ല,പക്ഷെ അവരുടെ താല്‍കാലികമായ വേര്‍പാടുപോലും താങ്ങാന്‍ കഴിയാതെ, തളര്‍ന്നു പോവുംമ്പോഴാണ് ആ യാധാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുന്നതു.
“കണ്ടറിയാത്തവന്‍ കൊണ്ടേ അറിയൂ”..... എന്ന്...!!!

13 Comments:

Blogger Sona said...

കൊണ്ടേ.... അറിയൂ!!! എന്ന് വാശി പിടിക്കുന്ന എന്റെ കൂട്ടുകാര്‍ക്കായി...

November 22, 2006 9:06 PM  
Blogger സു | Su said...

അതെ അതെ. എന്നിട്ട് ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടോ, ആരെങ്കിലും അറിയുന്നുണ്ടോ? :)

November 22, 2006 10:46 PM  
Blogger വിശാല മനസ്കന്‍ said...

ആരെയെങ്കിലും ഉദ്ദേശിച്ച് പറഞ്ഞതാണോ?

November 23, 2006 2:37 AM  
Blogger ഏറനാടന്‍ said...

സോന സാധാരണ ചെരുപ്പ്‌ കൊണ്ടാണോ കൊടുക്കുന്നത്‌? അതോ മൊട്ടുസൂചി കൊണ്ടോ? ഏതായാലും കണ്ടവര്‍ കൊണ്ടേ പോകൂ.. ഉറപ്പാണ്‌..

November 23, 2006 2:50 AM  
Blogger Sona said...

സു ചേച്ചീ..ശരിയാ..ആരും മനസ്സിലാക്കുന്നില്ല...hmmm..

വിശാലമനസ്കാ...അനുഭവം ഗുരു!!!!

ഏറനാടാ...അയ്യേ...ഞാന്‍ അത്തരക്കാരിയല്ലേ...

November 23, 2006 7:03 AM  
Blogger ബിന്ദു said...

അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും എന്നുകൂടി ഉണ്ട് സോന.:) ഗ്ലാഡ് റ്റു മീറ്റ് യു. നമ്മള്‍ ആദ്യായിട്ടാ.

November 23, 2006 7:12 AM  
Blogger ACHU-HICHU-MICHU said...

അതൊരു വല്ലാത്ത അവസ്ത തന്നെയാണ്‍ പെങ്ങളെ..

കൊണ്ടും കൊടുത്തും ശീലിക്കണം, എന്നാലെ എങ്ങിനെയുള്ള സന്ദ്രഭങ്ങളില്‍ തളരാതിരിക്കുകയുള്ളൂ.

November 23, 2006 10:36 PM  
Blogger Sona said...

ബിന്ദുവിന് എന്റെ ഒരു Hi!
അച്ചു പറഞതാ അതിന്റെ ഒരു ശരി..

November 25, 2006 4:37 AM  
Blogger അഹമീദ് said...

സോനാ.. സോനാ..
.................
ടെലഫോണ്‍ മണി പോല്‍..

November 27, 2006 4:46 AM  
Blogger ചന്തു said...

കണ്ടാലും കൊണ്ടാലും ‘ചിലര്‍’നന്നാവില്ല.അതെന്താ അങ്ങിനെ ?

November 29, 2006 12:40 AM  
Blogger draupathivarma said...

സോണാ...
പുസ്തകതാളില്‍ ഞാനും ഒരു മയില്‍പീലി സൂക്ഷിച്ചിരുന്നു....
പെറ്റുപെരുകില്ലാന്ന്‌ അറിഞ്ഞുകൊണ്ടു തന്നെ...
ബാല്യത്തിന്റെ നൈമിഷികമായ ഒരനുഭൂതി മാത്രമായിരുന്നു അത്‌...
വളരരുതേയെന്ന്‌ പ്രാര്‍ഥിക്കുന്നതിനിടെ
ഞാന്‍ വളരുകയായിരുന്നുവെന്ന്‌ തിരിച്ചറിയാനായില്ല...

പക്ഷേ മയില്‍ പീലി ഞാന്‍ കാത്തുവെച്ചു....
എന്റെ മയില്‍പീലിയായി...
ഇപ്പോഴും...

നല്ല ആമുഖം...നല്ല സ്വപ്നങ്ങള്‍...
ഇനിയും...നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു..

November 29, 2006 4:38 AM  
Anonymous Anonymous said...

GOOD. KEEP IT UP. U HAV A GOOD FUTURE

November 29, 2006 7:39 AM  
Blogger Sona said...

ചന്ദു..എനിക്കും അതാ മനസ്സിലാവാത്തത്..ഈ “ചിലര്‍“ എന്തെ ഇങനെ!!(എന്നെ തല്ലണ്ട അമ്മാവോ...ഞാന്‍ നന്നാവൂല്ലാ‍ാ‍ാ....)

ദ്രൌപതിവര്‍മ്മ പറഞതുപോലെ കുട്ടിക്കാലത്ത് എനിക്കുമുണ്ടായിരുന്നു ഈ മയില്‍പീലി പ്രണയം.മാനം കാണിക്കാതെ ഒളിച്ചു വച്ചാല്‍ മയില്‍പീലിക്കു ഒത്തിരി പീലിവാവകള്‍‍ ഉണ്ടാവുമെന്നും സ്വപ്നം കണ്ട് പുസ്തകതാളില്‍ മയില്‍പിലീഒളിച്ചുവച്ചു നടന്നൊരു കാലം.പക്ഷെ എന്റെ മയില്‍പ്പീലി എന്നെ ഒരിക്കലും നിരാശപ്പെടുത്തിയില്ല...എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു എന്റെ മയില്‍പ്പീലി “ഇരട്ടക്കുട്ടികളുടെ“ അമ്മയായി.!!!ആ കഥ ഞാന്‍ പിന്നീടു പറയാം..

My hi to അഹമീദ്.

December 01, 2006 9:06 PM  

Post a Comment

Links to this post:

Create a Link

<< Home