Friday, December 22, 2006

പെയ്തൊഴിയാതെ....

കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം...
കാര്‍മുകില്‍വര്‍ണന്റെ രാധ....
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍..
ഓടിയെത്താറുണ്ടിന്നും...

നീലകടമ്പിന്‍ തണലിലിരുന്നു ഞാന്‍....
സ്വപ്നാംഗിതയായി..മയങ്ങിടുമ്പോള്‍
എന്തിന്‌ കണ്ണാ..വിളിച്ചുണര്‍ത്തി നീ...
വിട ചൊല്ലിയകലുവാനായിരുന്നോ...

കാലൊച്ച കേള്‍ക്കാനായി കാതോര്‍ത്തിരുന്നപ്പോള്‍...
നിശബ്ദനായി വന്നു നീ...ഒളിച്ചു നിന്നു...
ആശ്രയമറ്റു ഞാന്‍ തേടിയലഞ്ഞപ്പോള്‍...
വികൃതിയായി നീയെങ്ങോ പോയ്മറഞ്ഞു...

വിരഹാഗ്നിജ്വാലയില്‍ വെന്തുരുകുമ്പോഴും
സ്വപ്നമായ്‌ ചാരെ വരാഞ്ഞതെന്തെ...
നൊമ്പരപൊയ്കയില്‍ നീന്തി നിവര്‍ന്നപ്പോള്‍..
നിസംഗനായി നീ നിന്നതെന്തേ...

ആഗ്രഹതോണിയിലേറി ഞാന്‍ വന്നപ്പോള്‍‍ ‍
ചോരനെ പോലെ നീ പോയതെന്തെ...
കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം....
കാര്‍മുകില്‍വര്‍ണന്റെ രാധ...
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍
ഓടിയെത്താറുണ്ടിന്നും.......

33 Comments:

Blogger Sona said...

പെയ്തൊഴിയാത്ത മേഘം പോലെ...
പാടിതീരാത്ത ഗാനം പോലെ...
മൂളിതിരാത്ത രാഗം പോലെ...
കാത്തിരിപ്പൂ നിന്‍ രാധ....

December 23, 2006 7:06 AM  
Blogger ഗിരീഷ്‌ എ എസ്‌ said...

sonu...
so beautiful...
i know that
this poem comes in the lonliness of true minds...

December 23, 2006 8:45 AM  
Anonymous Anonymous said...

nannaayittundu,iniyum ezhuthanam...
swantham manasine,aksharamaakiyal..manoharamaayirikum,enthum!!krishnabakthayano?engil,radhe..adutha thavana ezhuthumbol,pranayam kurachu koodi ullil thatti pranayam kurikanam..then only,virahathinte theevratha,vayikunna aale,shakthiyayi sparshikku..!!athundnengil,ezhuthunna kavithayil vayikkunnavanu orkan oru kavithayumundakum!ezhuthanam,iniyum..athu mayilpeeliku kazhiyum..!

December 23, 2006 6:45 PM  
Anonymous Anonymous said...

nannaayittundu,iniyum ezhuthanam...
swantham manasine,aksharamaakiyal..manoharamaayirikum,enthum!!
krishnabakthayano?engil,radhe..adutha thavana ezhuthumbol, kurachu koodi ullil thatti pranayam kurikanam..then only,virahathinte theevratha,vayikunna aale,shakthiyayi sparshikku..!!athundnengil,ezhuthunna kavithayil vayikkunnavanu orkan avante anubavathil oru kadhayumundakum!ezhuthanam,iniyum..athu mayilpeeliku kazhiyum..!

December 23, 2006 6:48 PM  
Anonymous Anonymous said...

Nalla varikal, virahaardramaya manassinte vidhumbal. Iniyuminiyum Ezhuthuka.

Achaa Geet ye Sangeeth- Sonaa, oru hindi ganam orthedukkam.

"Chaley aayo Radhe Raani
Jamunaa ke Theer
Likhem ke hey humto
Hamarey Mandir"

December 23, 2006 10:23 PM  
Blogger ചന്തു said...

കൊള്ളാം സോനാ.എന്നാലും ആകള്ളകണ്ണന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയിട്ട് ഒളിച്ചുകളഞ്ഞല്ലോ !

December 25, 2006 10:45 PM  
Blogger മുസ്തഫ|musthapha said...

സോന,

വിരഹിണിയായ രാധയുടെ വരികള്‍ മനോഹരമായിരിക്കുന്നു.

നന്നായിട്ടുണ്ട്... ഇനിയുമെഴുതൂ

December 25, 2006 11:39 PM  
Blogger സു | Su said...

സോന :) വരികള്‍ ഇഷ്ടമായി.

കാത്തിരിക്കൂ. കണ്ണന്‍ വരും.

December 25, 2006 11:48 PM  
Blogger :: niKk | നിക്ക് :: said...

ഇതു ഗൂഗിള്‍ വോയിസ്‌ ചാറ്റില്‍ എന്നോടു സംസാരിച്ച സോന ചേച്ചിയാണോ?

കവിത നന്നായിട്ടുണ്ട്‌ ട്ടോ :)

December 26, 2006 3:24 PM  
Blogger :: niKk | നിക്ക് :: said...

ആ പെയിന്റിംഗ്‌ സോനയുടെ സൃഷ്ടിയാണോ?

December 26, 2006 3:25 PM  
Blogger Visala Manaskan said...

സോനേ, നല്ല കലക്കന്‍ കവിത.

December 26, 2006 6:24 PM  
Blogger മിടുക്കന്‍ said...

രാധയുടെ വിരഹ ദുഖത്തെ പറ്റി സൊനക്കു മുന്‍പേ വന്നവര്‍ പറഞ്ഞതില്‍ കൂടുതല്‍, ഒന്നും തന്നെ സൊനക്കും കാണാനും സാധിക്കുന്നില്ല....

രാധ വെറും ഒരു സില്ലി ഗേള്‍ മാത്രമായിരുന്നൊ..?
ഇവിടുത്തെ പുത്തന്‍ ഫെമിനിസ്റ്റുകള്‍ക്ക് ഈ രാധയെ ഉടച്ചുവാര്‍ക്കാറായില്ലേ..????

ഇതിനു മേളില്‍ ഇട്ടിരിക്കുന്ന ചിത്രം സോനയുടെതു തന്നെ ആണൊ.? എങ്കില്‍ അഭിനന്ദിക്കാതെ വയ്യ്...

കവിതയില്‍ പറയാത്തത് അതിലില്ലേ..ന്ന് ഒരു സംശയം... :)

അതില്‍ മരച്ചുവട്ടില്‍ ഇരിക്കുന്നക്രിഷ്ണനെ കാണാതെ അലയുന്ന (അല്ലെങ്കില്‍ കണ്ടിട്ടും തന്റെ ക്രിഷ്ണനെ മനസിലാക്കതെ) രാധയല്ലേ അത്..?
രാധയുടെ മനസിലെ ക്രിഷ്ണന്‍ നമ്മള്‍ മനസിലാക്കിയ മി. ക്രിഷ്ണനെക്കാള്‍ ഒത്തിരി ഒത്തിരി മാറിയിരുന്നൊ..?

- ക്രിഷ്ണനെ രാധയെ പോലെ മനസിലാക്കിയവള്‍ ഇല്ല എന്നല്ലേ..? -
അപ്പൊള്‍ ആരെ പഠിക്കണം, ക്രിഷണനെയൊ, രാധയെയൊ..?
...
ശ്ശൊ .. ഈ ഞാന്‍ എന്തൊക്കെയൊ പറഞ്ഞു....
:)

December 26, 2006 8:08 PM  
Blogger Sona said...

ദ്രൌപതി..നന്ദി..
അനോണി..ക്കും നന്ദി..
സുലുവിനും,ഹിന്ദിഗാനത്തിനും നന്ദി.

December 26, 2006 8:23 PM  
Blogger Sona said...

ചന്ദൂ...........ഒരു പറ്റ് ഏതു പോലീസുകാരനും പറ്റുംട്ടോ........പിന്നെയാണോ ഈ പാ‍ാ‍ാ‍ാ‍ാവം ഞാന്‍!!!!

December 26, 2006 8:25 PM  
Blogger Sona said...

വായിച്ചു അഭിപ്രായം അറിയിച്ചതിനു അഗ്രജനും നന്ദി.
സുചേച്ചി...വരില്ല എന്നറിയാമായിരുന്നിട്ടും,വരുമെന്ന് പ്രദീക്ഷിയോടെയുള്ള ഈ കാത്തിരിപ്പിനും ഇല്ലെ ഒരു സുഖം..

December 26, 2006 8:30 PM  
Blogger Sona said...

കവിത വായിച്ചതിനു നിക്കിനും നന്ദി..പിന്നെ..ആ ചേച്ചിയല്ല ഈ ചേച്ചി..ഇതു വേറെ ചേച്ചി..പെയ്ന്റിങ് എന്റെ സ്രഷ്ടിയല്ല കേട്ടൊ..

December 26, 2006 8:36 PM  
Blogger Sona said...

വിശാലേട്ടാ...നന്ദി..
മിടുക്കന്‍ മിടു മിടുക്കനാ കെട്ടോ...നന്ദി..

December 26, 2006 8:40 PM  
Blogger സുല്‍ |Sul said...

കൊള്ളാം രാധേ അല്ല സോനേ.

-സുല്‍

December 26, 2006 8:45 PM  
Blogger krish | കൃഷ് said...

സോനാ .. സോനാ.. (നീ ഒന്നാം നമ്പര്‍)
നല്ല വിരഹം നിറഞ്ഞ, കാത്തിരിപ്പിന്റെ, സ്നേഹത്തിന്റെ കവിത..

കൃഷ്‌ | krish

December 26, 2006 10:51 PM  
Blogger Unknown said...

"ഒരൊറ്റ മാന്ത്രിക സ്പര്‍ശത്താല്‍ വീണ തന്ത്രിയുടെ ആത്മാവില്‍ നിന്ന് പ്രക്രതിയെ തൊട്ടുണര്‍ത്തുന്ന നാദമുയരുന്നതുപോലെ,

ഇനിയും ഈ കൊച്ചു കവിഭാവനയില്‍നിന്ന് മനുഷ്യാത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതം ഉദ്ഭവിക്കട്ടെ"

എങ്കിലും രാധേ..... ഒരു സംശയം…..
“ഈ ക്രിഷ്ണനും മുരുകനും തമ്മിലുള്ള വിത്യാസമെന്താണ്………………………………..

December 26, 2006 11:26 PM  
Blogger കുറുമാന്‍ said...

സോനയുടെ ബ്ലോഗില്‍ ആദ്യമായിന്നാണു വരുന്നത്.

വിഷയത്തില്‍ പുതുമയില്ലെങ്കിലും, വരികള്‍ മനോഹരം. ഇട്ടിരിക്കുന്ന ചിത്രവും നന്ന്.

തുടര്‍ന്നെഴുതൂ

December 26, 2006 11:38 PM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സോന...

ആഗ്രഹതോണിയിലേറി ഞാന്‍ വന്നപ്പോള്‍‍ ‍
ചോരനെ പോലെ നീ പോയതെന്തെ...

ഈ വരികള്‍ മാത്രം എന്തോ പോലെ...എന്നാലും എനിക്കിഷ്ടായി ട്ടൊ...

മിടുക്കാ..ആരു പറഞ്ഞു സില്ലി ഗേള്‍ ആണ്` രാധ എന്ന്`. അവളല്ലെ ആദ്യത്തെ ഫെമിനിസ്റ്റ്... ??

December 26, 2006 11:56 PM  
Blogger Sona said...

സുല്‍..ഇതിലെ കഥാപാത്രങള്‍ തികച്ചും സാങ്കല്പികമാണേ...ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലേ......

December 27, 2006 8:31 AM  
Blogger Sona said...

ക്രിഷ് ഈ പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം..
കുറുമാന്‍ജി...എന്റെ പോസ്റ്റ വായിച്ചതില്‍ ഒരുപാടു സന്തോഷമുണ്ട്..പ്രോത്സാഹനത്തിനും നന്ദി.

മാളുട്ടീ...അഭിപ്രായം അറിയിച്ചതിനു നന്ദി. ആ വരി ഞാന്‍ ആദ്യം എഴുതിയത് ഇങ്ങനായിരുന്നു..
ആശതന്‍ തോണിയില്‍ നിന്‍ ചാരത്തണഞ്ഞപ്പൊള്‍..
ചോരനെപോലെ നീ ഒളിഞ്ഞതെന്തെ...പിന്നീടു മാറ്റിയെഴുതിയതാണ്ട്ടൊ..വലിയ അറിവൊന്നും ഇല്ല.എന്തൊക്കെയോ കുത്തികുറിച്ചിടുമെന്നു മാത്രം.നിങ്ങളുടെയൊക്കെ പ്രോത്സാഹനം മാത്രാമാണ് ഇതൊക്കെ പബ്ലിഷ് ചെയ്യാനുള്ള ധൈര്യം തന്നത്.

December 27, 2006 9:05 AM  
Blogger Sona said...

യുവാചാര്യാ..മോനെ..ദിനേശാ........നീ ഇന്ന് ഗുളിക കഴിച്ചില്ല അല്ലെ!!!അതു മുടക്കരുതെന്ന് doctor പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലെ..ആ പോട്ടെ...സാരല്യാട്ടോ...ക്രഷണനും,മുരുകനും തമ്മിലുള്ള വിത്യസമല്ലെ..എനിക്കറയുന്നപോലെ പറഞുതരാംട്ടൊ..(അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ അറിവുള്ളവര്‍ എന്നൊട് പൊറുക്കേണമേ...)
മയില്‍ വാഹനനായ വേലായുധന്‍, ശ്രീമുരുകന്‍ രണ്ടില്‍ പുള്‍സ്റ്റൊപ് ഇട്ടപ്പോള്‍, നമ്മുടെ രോമാഞ്ച കഞ്ചുകമായ, ക്രിഷ്ണേട്ടന്‍ നോണ്‍സ്റ്റോപായി പതിനാറായിരത്തെട്ടും (+1)നെയും വളരെ സ്മൂത്ത് ആയി handle ചെയ്യുന്നു...(ഇപ്പൊഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നുണ്ടൊ എന്നും ഒരു സംശയം എനിക്കില്ലാതില്ല.)ഇനിയും വല്ല സംശയവും ബാക്കിയുണ്ടെങ്കില്‍ ഗുളീക കഴിക്കാന്‍ മറക്കല്ലെ...

December 27, 2006 9:33 AM  
Blogger ഗിരീഷ്‌ എ എസ്‌ said...

സോനൂട്ടി...
യുവാചാര്യക്ക്‌ കൊടുത്ത മറുപടി നന്നേ ബോധിച്ചു...
പുതിയ കുറെ കണ്ണന്മാര്‍ ഇറങ്ങിയിട്ടുണ്ട്‌ ട്ടോ....
സൂക്ഷിക്കണെ...
പിന്നെ മുരുകന്‍ പണ്ടേ..ഒരു മന്ദബുദ്ധിയാ...
അതല്ലേ പണ്ട്‌ ഗണപതിയോട്‌ തോറ്റ്‌ തുന്നം പാടിയത്‌....
കണ്ണന്‍ നമ്മുടെ പ്രണയഭാജനമല്ലേ...ടാ...
നമ്മള്‌ പെണ്‍കുട്ട്യോള്‍ടെ ആരാധനാപാത്രം....

മിടുക്കന്‍ പറഞ്ഞ പോലെ
മറ്റുള്ളവര്‍ പറഞ്ഞിനപ്പുറത്തൊന്നും സോണകുട്ടി പറഞ്ഞിട്ടില്ല സത്യം തന്നെ...
പക്ഷേ...
സോണകുട്ടി പറഞ്ഞത്‌ മറ്റുള്ളവരാരും പറഞ്ഞിട്ടുമില്ല....
അവതരണം വളരെ ഇഷ്ടമായി...

പിന്നെ പാവം രാധക്കെന്തിനാ ഫെമിനിസത്തിന്റെ മുഖഛായ...
അവള്‍ക്ക്‌ നല്ലത്‌...
കൃഷ്ണന്റെ കീഴില്‍ തന്നെ ജീവിക്കാന്‍ താല്‍പര്യമുള്ള ഒരു മനസ്‌ തന്നെയാണ്‌....

രാധയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന്‌
അവളങ്ങനെ ആയിതീരാനുള്ള കാരണം
വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു....

ഓരോ പെണ്‍കുട്ടികളും ഓരോ രാധയാ...ല്ലേ...
ഉള്ളിന്റെയുള്ളില്‍ കണ്ണനെ സ്വപ്നം കാണുന്ന രാധമാര്‍...
സോണക്കുട്ടിയോട്‌ മാത്രം പറയാം..
ഞാനും ഒരു കണ്ണനെ കാത്തിരിക്കുന്നുണ്ട്‌ ട്ടോ....

പുതുവത്സരാശംസകള്‍.......

December 28, 2006 9:42 AM  
Blogger K.V Manikantan said...

ഗാനരചന വളരെ നന്നായി.

December 28, 2006 9:49 AM  
Blogger Sona said...

ദ്രൌപതി പറഞതിനോടു 101% ഞാനും യോജിക്കുന്നു.കണ്ണേട്ടന്‍ നമ്മുടെയെല്ലാം പ്രണയഭാജനം തന്നെയാണേ...കണ്ണേട്ടന്‍ കീ ജയ്..

പിന്നെ ആ കാത്തിരിക്കുന്ന കണ്ണന്‍ ആരാണെന്ന് എന്നോടു പറയില്ലെ?സൌകാര്യത്തില്‍ പറഞാല്‍ മതി.ഞാന്‍ ആരോടും പറയില്ലന്നെ..

സങ്കുചിതമനസ്കന് താങ്ക്സ്.
ചക്കരേ...നന്ദിയുണ്ടേ..

December 30, 2006 5:07 AM  
Blogger Aravishiva said...

രാധാ-കൃഷ്ണ സങ്കല്‍പ്പം ഭാരതീയരുടെ മനസ്സില്‍ വളരെ മുന്നേ വേരുറച്ചതാണ്..നമ്മുടെ സാഹിത്യത്തിലും,സംഗീതത്തിനും എന്നുമാശ്രയിയ്ക്കാവുന്നൊരു പ്രചോദനം...

കവിത ഇഷ്ടമായി..ദ്രൌപതിയുടെ തന്നെ വേറൊരു കവിത കൃഷ്ണനെക്കുറിച്ചാണ്..ഈ രണ്ടു കവിതകളും പ്രീയപ്പെട്ടതെന്ന് അറിയിയ്ക്കുന്നു..

December 30, 2006 6:10 AM  
Blogger Sona said...

കവിത ഇഷ്ടമായി എന്നറിഞതില്‍ ഒരുപാട് സന്തോഷം.അരവിശിവയ്ക്കും നന്ദി.

January 07, 2007 5:09 AM  
Blogger വേണു venu said...

ഈ വരികള്‍‍ ഞാനെന്നോ വായിച്ചിതിലേ പോയിരുന്നു.
അന്നു പറയാനായെഴുതിയതു് ഗൂഗിള്‍‍പ്പാതി മഴ കൊണ്ടു പോയി. ഇന്നീവഴി വന്നതും കണ്ടതും യാദൃച്ഛികം. പിന്നെ അന്നു കുറിച്ചതു് വീണ്ടും കുറിക്കുന്നു. ഈ വരികള്‍ക്കു് ഈണം നല്‍കി നല്ല സ്വരത്തിലൊന്നാലപിച്ചാല്‍ ഒത്തിരി ഹൃദ്യമായിരിക്കും.:)‍‍

May 02, 2007 11:53 AM  
Blogger ഗുപ്തന്‍ said...

വേണുവിന്റെ കമന്റ് കണ്ടാണിവിടെ വന്നത്.. മനോഹരമായ ഗാനം. അഭിനന്ദനങ്ങള്‍

May 02, 2007 1:04 PM  
Anonymous Anonymous said...

온카지노 온카지노 카지노사이트 카지노사이트 sbobet ทางเข้า sbobet ทางเข้า 카지노 카지노 leovegas leovegas happyluke happyluke 11bet 11bet 693

January 13, 2022 11:41 PM  

Post a Comment

<< Home