നഷ്ടസിന്ദൂരം
അകലത്തില്‍ ഉറഞ്ഞുപോയ ഒരുപിടി ഓര്‍മ്മകളില്‍..
ഒരു തേന്‍തുള്ളിപോല്‍ ഇറ്റു വീഴുന്നു നിന്‍ പ്രണയസാന്ത്വനം
ഒരു വിതുമ്പലായ്...നേര്‍ത്ത തേങ്ങലായ്...
എന്നില്‍ അലിയുന്നു നിന്‍ സ്നേഹമര്‍മ്മരം
പിച്ചിപൂ ഗന്ധവുമായെത്തുമീ ഇളം തെന്നല്‍
പച്ചയായെന്‍ മുറിവുകളെ തഴുകിയുണര്‍ത്തുന്നു...
പൊഴിഞ്ഞു വീണ ഈ പാരിജാതം എന്നിലെ..
പൊലിഞ്ഞുപോയ കിനാക്കളെ തൊട്ടുണര്‍ത്തുന്നു
ആരായിരുന്നു എനിക്ക് നീ ?
ഒരു ഉത്തരമില്ലാ സമസ്യ!
ആത്മബന്ധ്ത്തിന്‍ പേരു ചൊല്ലി, അതിരുകളിടാന്‍..
ആഗ്രഹിച്ചില്ലെന്നതാകാം... നാം നമ്മളില്‍ കണ്ട സത്യവും
അതിരുകളില്ലാ..വിദൂരതയിലേക്കുള്ള നിന്‍ പാച്ചിലില്‍
ആത്മാവിന്‍ നഷ്ടം തിരിച്ചറിഞ്ഞീല ഞാന്‍
അന്ധനും...ബധിരനുമായ് നീയെന്ന മാത്രയില്‍
അടര്‍ന്നുപോയ് എന്നെന്നേയ്ക്കുമായ്...
എന്‍ സ്വപ്നങ്ങളിലെ ഏഴുവര്‍ണങ്ങള്‍....
21 Comments:
ഈ ആയുസ്സു മുഴുവന്‍ നിന്നോടു ചേര്‍ന്നിരുന്നിട്ടും,
നിന്റെ കണ്ണുകള്‍ എന്തെ എന്നെ കാണാതെ പോയി..
ആ കാതുകള്‍ എന്തെ എന്നെ കേള്‍ക്കാതെ പോയി..
ഒരു അന്ധനും,ബധിരനുമായി മുന്നില്‍ നീ നിന്ന മാത്രയില്‍
പൊലിഞ്ഞുപോയ് നെയ്തെടുത്ത എന്റെ..
സ്വപ്നങ്ങളിലെ ഏഴുവര്‍ണ്ണങ്ങളും...
സോനാ.... :(
സോനാ..നൊമ്പരത്തിന്റെ വാല്‍മീകത്തില്‍ നിന്നും പുറത്തുവരൂ..
ആരായിരുന്നു എനിക്ക് നീ ?
ഒരു ഉത്തരമില്ലാ സമസ്യ!
ആത്മബന്ധ്ത്തിന്‍ പേരു ചൊല്ലി, അതിരുകളിടാന്‍..
ആഗ്രഹിച്ചില്ലെന്നതാകാം... നാം നമ്മളില്‍ കണ്ട സത്യവും
നല്ല വരികള്‍...
നല്ലവരികള്‍ സോനാ.
ഈ നൊമ്പരം സോനയുടേതല്ലെന്നു കരുതട്ടെ. അങ്ങനെ കരുതാനാണെനിക്കിഷ്ടം.
-സുല്‍
ഉള്ളിന്‍ നിന്നുയരുന്ന തേങ്ങല്‍ ഇവിടെ കേള്‍ക്കാം. എന്തേ ഇങ്ങനെ???
വരികള്‍ നന്നായി..
അന്ധ്നും ബധിരനുമായി നിന്നമാത്രയില്‍ നഷ്ടമായ സ്വപ്നവര്‍ണ്ണങ്ങള്‍- നൊംബരമാവുന്നു..
കൊള്ളാം സോനാ.... ....
സോനേ, എന്താ ഇത് കഥ. എനിക്ക് വയ്യ. ആരായിരുന്നു എനിക്ക് നീ എന്ന് സോനയും, നിനക്ക് ഞാന്‍ ആരെന്ന് ഇട്ടിമാളുവും. എന്റെ മക്കളേ... നിങ്ങളിങ്ങനെ എന്നെ പരീക്ഷിക്കല്ലേ. പിന്നെ എനിക്ക് ഞാന്‍ ആരെന്ന് മനസ്സിലാവാതെ വരും.
നഷ്ടസിന്ദൂരം നന്നായി.
"ചെ(നൊ) മ്പരത്തിപൂവേ ചൊല്ല്
ദേവനെ നീ കണ്ടോ?"
എന്തിനാ കണ്ണുകള്‍ ആര്‍ദ്രങ്ങളാക്കുന്നു സോനാ..?
അതുപോലെ ഇത്രയും ദു:ഖസാന്ദ്രങ്ങളുള്ള വരികള്‍
എങ്ങനെയെഴുതുന്നുവീ ചെറുപ്രായത്തില്‍ തന്നെ?!
സ്വന്തം ജീവിതമല്ലായെന്നു വിശ്വസിച്ചോട്ടെ ഞങ്ങള്‍ വായനക്കാര്‍?
മാളുട്ടീ..സുചേച്ചിടെ കമന്റ് കണ്ടു ഞാന്‍ മാളുട്ടിടെ അ
ടുത്തു വന്നത്..തുല്യ ദുഖിതരുടെ same രോദനം.mmmm...മാളുട്ടി പാലക്കാട് അല്ലെ..ഞാനും ആ പരിസരവാസിയാ...
ചന്തൂ...ഞാന്‍ exit ലാണേ..
ഇത്തിരി വെട്ടം വരികള്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.
സുല്‍..ഈ നൊബരം എന്റെതാണോ?..ആണോ?....ഏയ്..അല്ല...ആയിരിക്കില്ല..
കണ്ണൂരാന്‍ :)
അത്തികുര്‍ശ്ശി..നന്ദി..
അരിക്കോടനും താങ്ക്സ്
സുചേച്ചി..നന്ദി..(ചെംബരത്തിപൂവിന്റെ ആവശ്യം വന്നാല്‍ പറയണേ..wholesale എടുത്തിട്ടുണ്ട്..)
ഏറനാടാ...ന്നാലും ആ ചെംബരത്തിപൂവിനോട് ഉപമിക്കേണ്ടായിരുന്നുട്ടോ...വേറെ എത്ര പൂക്കള്‍ ഉണ്ടായിരുന്നു ഉപമിക്കാന്‍..ഞാന്‍ മിണ്ടൂലാ...
nannaayitundu..orupaadu iniyum,ullile vaakukal kavithayayi ozhukanam..ivarkkokke oppam,doore evideyo irunnu,kothiyode kauthukathode..vaayikan..mayilpeeliyude mattoru thaalu marikkaan oru sahridayan kathirikkunnundu...
justt..goo onn....keep on,writing..kuthikurikku iniyum..snehavum pranyavum mathramalla engilum,avakkukalil ellaayipolum ariyathe engilum ithu kadannu varunnundu!
iniyulla oro oro vaakum bangiyaakkanam,ketto.. all the best!!!
sonuttiiii...
Abinandanangal...
nalla ezhuth...
pakshe etra nombaram venda tto...
വളരെ നന്നായിട്ടുണ്ട് സോനാ..ഞാന്‍ ദ്രൗപദിയുടെ പോസ്റ്റ് വഴിയാണു ഇവിടെ വന്നത്. ഇത്രനാളും ഇത് കാണാതെ പോയതില്‍ വിഷമം തോന്നുന്നു..
അതു ശരി.. എല്ലാവരും മോശമില്ലാത്ത രീതിയില്‍ നൊസ്റ്റാള്‍ജിയ തലക്കടിച്ചവരാണല്ലേ?
അനോണിയ്ക്കു നന്ദി.
ദ്രൌപതി :)
സാരംഗി താങ്ക്സ്
മംമ്സി :)
സോനാ, വളരെ യാദൃശ്ചികമായാണ് ഈ ബ്ലോഗില്‍ എത്തപ്പെട്ടത്...
എത്ര ആര്‍ദ്രവും കുലീനവുമായ വരികള്‍...
ഈ കവിത എന്നിലെയും പൊലിഞ്ഞുപോയ കിനാക്കളെ ഉണര്‍ത്തുന്നു...
അകതാരില്‍ സുഖമുള്ളൊരു നോവും.
നന്നായി. എഴുതുക വീണ്ടും...
സിയാ..ഇവിടെ എത്തപ്പെട്ടതിനും,കവിത ഇഷ്ടമായി എന്ന് അറിയിച്ചതിനും വളരെ നന്ദി..
nannayittundu...othiri ishtaayitto..sona ezhuthiyathokke vaayichu...nannaayittundu...iniyum ezhuthanam...nalla bhaviyundu sonakku...ellarkum ezhuthaan kazhiyilla appurvam chilarku kittunna kazhivaanu ithu..alla..ellarum kurachokke ezhuthum..pakshe ithreyum bhangiyayi ezhuthaan ellarkum kazhiyilla...karanam...njanum ezhuthum...pakshe athokke njan ente blogil ittal vaayikunnavar enne ottichittu thallum...!!!
...kalayaruthu...thudarnnu ezhuthanam...
iniyum sona ezhuthunnathokke vaayikkanaayi...ee suhruthum kaathirikunnu...
swantham
aambal!!!
aambale...എന്നെ ഇങ്ങനെ പുകഴ്ത്താതെ..ഇവിടെ സീലിങ്ങിന് ഉയരം കുറവാണേ...
(ചുമ്മാ പറഞ്ഞതാണ്ട്ടൊ..നന്ദി)
Post a Comment
<< Home