നഷ്ടസിന്ദൂരം

അകലത്തില്‍ ഉറഞ്ഞുപോയ ഒരുപിടി ഓര്‍മ്മകളില്‍..
ഒരു തേന്‍തുള്ളിപോല്‍ ഇറ്റു വീഴുന്നു നിന്‍ പ്രണയസാന്ത്വനം
ഒരു വിതുമ്പലായ്...നേര്‍ത്ത തേങ്ങലായ്...
എന്നില്‍ അലിയുന്നു നിന്‍ സ്നേഹമര്‍മ്മരം
പിച്ചിപൂ ഗന്ധവുമായെത്തുമീ ഇളം തെന്നല്‍
പച്ചയായെന്‍ മുറിവുകളെ തഴുകിയുണര്‍ത്തുന്നു...
പൊഴിഞ്ഞു വീണ ഈ പാരിജാതം എന്നിലെ..
പൊലിഞ്ഞുപോയ കിനാക്കളെ തൊട്ടുണര്‍ത്തുന്നു
ആരായിരുന്നു എനിക്ക് നീ ?
ഒരു ഉത്തരമില്ലാ സമസ്യ!
ആത്മബന്ധ്ത്തിന്‍ പേരു ചൊല്ലി, അതിരുകളിടാന്‍..
ആഗ്രഹിച്ചില്ലെന്നതാകാം... നാം നമ്മളില്‍ കണ്ട സത്യവും
അതിരുകളില്ലാ..വിദൂരതയിലേക്കുള്ള നിന്‍ പാച്ചിലില്‍
ആത്മാവിന്‍ നഷ്ടം തിരിച്ചറിഞ്ഞീല ഞാന്‍
അന്ധനും...ബധിരനുമായ് നീയെന്ന മാത്രയില്‍
അടര്‍ന്നുപോയ് എന്നെന്നേയ്ക്കുമായ്...
എന്‍ സ്വപ്നങ്ങളിലെ ഏഴുവര്‍ണങ്ങള്‍....