വ്യര്‍ത്ഥസാഗരം
എനിക്കെന്നും കടലായിരുന്നു നീ
വിസ്മയം ഉണര്‍ത്തിയ,
നിഗൂഢത സൂക്ഷിക്കുന്ന,
ശാന്തമായി ഒരായിരം തിരകളെ
ഉള്ളിലൊളിപ്പിച്ച് ഉറങ്ങുന്ന കടല്‍
അവക്ക് നേരെ മുഖം തിരിച്ച്
നിന്നിലേക്ക് മാത്രമായി
ഒഴുകിക്കൊണ്ടിരുന്നു ഞാന്‍...
കനലെരിയും വാക്കുകളാല്‍
ഹൃദയത്തില്‍ നീ കോറിയിട്ട
പാതി മുറിഞ്ഞ പരിഭവങ്ങള്‍ക്ക്
പ്രണയത്തിന്റെ നിറമായിരുന്നുവെന്നും,
എന്നിലേക്ക് പെയ്തിറങ്ങിയ ഏഴ് നിറമുള്ള മഴ
നീയായിരുന്നുവെന്നും ഞാന്‍ തിരിച്ചറിയുന്നു...
ഒടുവില്‍,
നിന്റെ മൂര്‍ച്ചയേറിയ തിരകളില്‍
ഞാന്‍ കീറിമുറിക്കപ്പെടുമ്പോഴും
നീ ശാന്തമായി ഉറങ്ങുകയായിരുന്നു
ആഴമേറിയ നിന്നിലേക്കുള്ള യാത്രയില്‍
ഇനി തിരിച്ചുവരവില്ലെന്ന സത്യം ബാക്കിയാവുന്നു.
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു മൂടുപടം മിഴികള്‍ക്ക്
മറയിട്ടു അലിഞ്ഞില്ലാതാവുന്നു...
Labels: കവിത
6 Comments:
കനലെരിയും വാക്കുകളാല്‍
ഹൃദയത്തില്‍ നീ കോറിയിട്ട
പാതി മുറിഞ്ഞ പരിഭവങ്ങള്‍ക്ക്
പ്രണയത്തിന്റെ നിറം ആയിരുന്നെന്നു
തിരിച്ചറിയുന്നു ഇന്നു ഞാന്‍!
നാലുവര്‍ഷത്തിനു ശേഷം തിരിച്ചെത്തി ഞാന്‍,ഒരു കടലോളം വിശേഷങ്ങളുമായി ഇവിടെത്തന്നെ,
അല്ലാതെവിടെ പോവാന്‍!
നിന്നിലേക്ക് മാത്രമായി
ഒഴുകിക്കൊണ്ടിരുന്നു ഞാന്‍...
manoharam ee varikal..........
ozhukunnathu puzha aanengilum
pozhiyunnathu mazha aanengilum
ullil oru aasa baakki undakum..
njan cheruunnathu arude arikalengilum
njan pozhiyunnathu aarude nenjilannegilum...
avan enne avane kkaal snehikkane!
avan eniku koottaakane!
4 varsham kazhinju, oduvil thirichu vannu..ezhuthi thudangi, manoharam!
welcome back..
varikal kadhakal parayatte
kadhakal kavithakal aakatte..
aasamsakal...
ennu
sahrudayan
evideyo oru manass nashttanombarangalude novaal vingunnath njan matramariyunnu...allenkilum pravasajeevithathil ninnum nadinte vellivelichathilekulla yatrayil nee enna tiricharivanu enne jeevikkan prerippichath...
"oru pakshe, Neeyenne marannukanum...ennal ninne marakkuka ennathanu enik munnile 'KADAL'"
Parayan marannu..kavitha nannayi...
ചിലപ്പോള്‍ കണ്ണുകള്‍ കടലാവും...
മറ്റു ചിലപ്പോള്‍ ഹൃദയം വെണ്‍മേഘങ്ങള്‍ കൊണ്ട് നിറയും...
ജീവിതം
ഊതിപ്പറപ്പിച്ച് വിട്ട ഒരു മയില്‍പ്പീലി പോലെ
പ്രണയത്തില്‍ നിന്ന് വിരഹത്തിലേക്കും തിരിച്ചും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു...
നിന്റെ വരികള്‍
ആത്മാവില്‍ അമര്‍ത്തിവെച്ച
ഒരു പൊട്ടുവിങ്ങലായി എന്നെയും വേദനിപ്പിക്കുന്നു...
ആ ആര്‍ദ്രതയില്‍
എന്റെ മിഴികളും ആര്‍ദ്രമാവുന്നു...
എന്നോ എഴുതിയിട്ട കുറച്ചുവരികളാണ് എനിക്ക് മുന്നില്‍ തെളിയുന്നത്...
''ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്...
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്മയങ്ങളെ ഈ ലോകത്തുള്ളു....''
ആശംസകള്‍...
ചിലപ്പോള്‍ കണ്ണുകള്‍ കടലാവും...
മറ്റു ചിലപ്പോള്‍ ഹൃദയം വെണ്‍മേഘങ്ങള്‍ കൊണ്ട് നിറയും...
ജീവിതം
ഊതിപ്പറപ്പിച്ച് വിട്ട ഒരു മയില്‍പ്പീലി പോലെ
പ്രണയത്തില്‍ നിന്ന് വിരഹത്തിലേക്കും തിരിച്ചും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു...
നിന്റെ വരികള്‍
ആത്മാവില്‍ അമര്‍ത്തിവെച്ച
ഒരു പൊട്ടുവിങ്ങലായി എന്നെയും വേദനിപ്പിക്കുന്നു...
ആ ആര്‍ദ്രതയില്‍
എന്റെ മിഴികളും ആര്‍ദ്രമാവുന്നു...
എന്നോ എഴുതിയിട്ട കുറച്ചുവരികളാണ് എനിക്ക് മുന്നില്‍ തെളിയുന്നത്...
''ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്...
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്മയങ്ങളെ ഈ ലോകത്തുള്ളു....''
ആശംസകള്‍...
സഹൃദയനും,അനോനിയ്കും,ഗിരീഷിനും എന്റെ നന്ദി.
Post a Comment
<< Home