Thursday, March 08, 2007

മൌനനൊമ്പരം


വിണ്ണിലെ മഷിക്കൂട്ട് പടര്‍ന്നുവോ ഉള്ളത്തില്‍
പിശടന്‍കാറ്റിനാല്‍ അലോസരപ്പെടുന്നുവോ അന്തരംഗം..
പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍
തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ..

സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ...
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍...

54 Comments:

Blogger G.manu said...

nanayi mashe

March 08, 2007 3:54 AM  
Blogger Sona said...

വിണ്ണിലെ മഷിക്കൂട്ട് പടര്‍ന്നുവോ ഉള്ളത്തില്‍....
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍...

March 08, 2007 3:57 AM  
Blogger സു | Su said...

നന്നായി :)


അക്ഷരപ്പിശാചല്ലേ ഇത്?

“അലസോരപെടുന്നുവോ“

qw_er_ty

March 08, 2007 4:12 AM  
Blogger ഏറനാടന്‍ said...

കവിതയിലെ ഭംഗിയേക്കാളും ഭംഗി ആ പടത്തിനാണ്‌.
എന്നുവെച്ച്‌ നൊമ്പരവരികളുടെ രസം കുറഞ്ഞെന്നല്ല, എന്നാലും കണ്ണുകള്‍ ആ ചിത്രത്തില്‍ തന്നെ ഉടക്കിപോകുന്നു. നല്ല രസമുണ്ട്‌ അതെടുത്തതിന്റെ ആംഗിളും ലൈറ്റപ്പും ഒക്കെ.
(ഇതാരാണ്‌ ശരിക്കും, സോനാ?)

March 08, 2007 4:45 AM  
Anonymous സാരംഗി said...

വരികള്‍ ഇഷ്ടമായി, പടവും..ഇനിയും നല്ല കവിതകളും പടങ്ങളും പ്രതീക്ഷിയ്ക്കുന്നു..

March 08, 2007 6:15 AM  
Blogger Sona said...

g.manu ആദ്യത്തെ കമന്റിനു നന്ദി.

സുചേച്ചി,പിശാചിനെ ഞാന്‍ കണ്ടീല്ലായിരുന്നു,ഇപ്പോള്‍ ശരിയാക്കി,താങ്ക്സ്.

എന്നാലും കണ്ണുകള്‍ ആ ചിത്രത്തില്‍ തന്നെ ഉടക്കിപോകുന്നു...ഏറനാടാ.:)കയ്യിലിരുപ്പ്!!!

സാരംഗി..ഇത് നല്ലൊരു സ്രഷ്ടിയൊന്നും അല്ല,ചുമ്മാ എന്തൊക്കെയോ കുത്തികുറിച്ചതാ..ഇഷ്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം.

March 08, 2007 10:36 AM  
Blogger ittimalu said...

എനിക്കും ആ പടമാ കൂടുതല്‍ ഇഷ്ടായെ..

March 08, 2007 10:17 PM  
Blogger വേണു venu said...

ചിത്രവും വരികളും പരസ്പര പൂരകം.:)

March 08, 2007 10:28 PM  
Blogger കൃഷ്‌ | krish said...

സോനാ.. വരികള്‍ ഇഷ്ടമായി.
അതിലേറെ ആ ചിത്രത്തിന്റെ ഭംഗി ആകര്‍ഷിച്ചു. ചിത്രത്തിന്റെ ചുറ്റുമുള്ള daarknessഉം കറുത്ത ബാക്ക്ഗ്രൗന്‍ഡും അതിനെ ഒന്നുകൂടി സുന്ദരമാക്കുന്നു.

March 08, 2007 11:12 PM  
Anonymous Anonymous said...

NJAANUM VAAYICHU,ENTHA PARAYENDATHU,ULLIL ORU PIDAPPU ORU NOVU....JEEVANE KAAAL ERE SNEHIKUNNA ENTE PENNINUM EE ORU MUGHAMUNDU!!AA CHITHRAVUM AVALUDE MANASUM ORUPOLE..ATHINE MASHI CHERTHI EZHUTHIYA MAYILPEELIYODU NJAN ONNU CHODICHOTE,ENTHINAA OTTEKKU IRIKANE?ENTHINAA AA ULLIL ORU IDARIYA SWARAM..!!ATHU VENDA TOO..MAYILPEELIYUDE KANNU VIRINJU IRIKUMBOLAANU BANGI,AA KANNIL KANNEERU KONDU MASHI EZHUTHANDA..!!KETTOO..

March 09, 2007 10:16 AM  
Blogger ബയാന്‍ said...

പിശടന്‌കാറ്റ്‌ എന്നു പറഞ്ഞാല്‍ എന്താണു. ??

March 10, 2007 11:52 AM  
Anonymous Anonymous said...

dear biyaan..!chodyam mayilpeeliyodaanengilum,ariyunnathu
virodhamilengil utharam njaan parayaam...baasha palakkadinteyaanu!'pishadan kaatu...chila ammummamaar moshagodan ennokke vilikkille..!athupole gathiyariyathe vazhi thetti vanna themmaadi kattaakanam ee pishadan kattu!!
ini mayileppeliyude mashiyil pathinja vakukalil pishadan kattu enna prayogathinu artham vereyaano ennariyilla..!!

March 10, 2007 10:51 PM  
Blogger :: niKk | നിക്ക് :: said...

അരികില്‍
നീ ഉണ്ടായിരുന്നെങ്കില്‍
ഒരുമാത്ര വെറുതേ നിനച്ചുപോയി...

March 11, 2007 3:41 AM  
Anonymous aambal said...

nannayi...mayilpeeli....nannayittundu sona...enikishtamayi...oru vallathoru mood aah kavitheykkum...aah padathinum...iniyum ezhuthukkka...vayikkan aagrahamundutto....
swantham
aambal

March 12, 2007 10:08 AM  
Blogger meeshamadhavan said...

nannayitunduu...oru paadu...marannathanenkilum madhavannu rugminiyee orma vannupooyi...

Swantham
Madhavan

March 14, 2007 5:22 AM  
Blogger Sona said...

മാളുട്ടി :)

വേണു ആദ്യമായാണ് ഈ വഴിക്ക് അല്ലെ..നന്ദി..

ക്രിഷ്..വരികളും,ചിത്രവും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ട്..നന്ദി

അനോണി..ഒരു തീപ്പൊരി പ്രണയം പോക്കറ്റിലിട്ടാ നടപ്പ് അല്ലെ..കൊച്ചുഗള്ളന്‍..

ബയാന്‍..പിശടന്‍കാറ്റ് എന്നു പറഞ്ഞാല്‍ സുഖകരമല്ലാത്ത,അലസോരപ്പെടുത്തുന്ന ഒരു കാറ്റ്.

നിക്ക് :)

ആമ്പല്‍ :)

മീശമാധവാ...ആദ്യമായല്ലെ ഇവിടെ വരുന്നത്..സ്വാഗതം..വരികള്‍ ഇഷ്ടമായതില്‍ സന്തോഷം.

March 15, 2007 3:21 AM  
Blogger Sul | സുല്‍ said...

സോനാജി
ഇതു രണ്ടും മനോഹരം.
പടത്തിന്റെ ബ്രൈറ്റ്നെസ്സ് കുറച്ച് കൂടിയതുകൊണ്ടാണൊ എന്നറിയില്ല “മേഘശകലങ്ങള്‍“ ഫീല്‍ ചെയ്യുന്നില്ലാത്ത പോലെ.

-സുല്‍

March 15, 2007 3:29 AM  
Blogger അപ്പു said...

സോനാ...ഹായ് എന്തുനല്ല പടം..നല്ല വരികള്‍.
സ്വന്തം വീടാണോ?

March 15, 2007 3:30 AM  
Blogger ശിശു said...

സോനാ..സോനാ..
ഒന്നാം നമ്പര്‍.. (പടമാണേ)

പടം ഗംഭീരമായിട്ടുണ്ട്‌,
ഒരു രവിവര്‍മചിത്രം പോലെ,
സ്വന്തം വീടാ..?

March 15, 2007 3:38 AM  
Blogger മയൂര said...

"പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍
തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ..
സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ..."

നല്ല വരികള്‍, ചിത്രവും:)

March 15, 2007 6:29 PM  
Blogger കരീം മാഷ്‌ said...

ജാലകത്തിലൂടെ മിഴി നട്ടു
ആരെയോ കാത്തിരിക്കുന്ന പെണ്‍കുട്ടി.
ഏട്ടനെയാവാം, അച്ഛനെയാവാം
അതുമല്ലങ്കില്‍ കൂട്ടുകാരനെയാവാം.
ഞാന്‍ ഏറ്റവും കൂടുതല്‍ ജലച്ചായം തേച്ച തീം ഇതാണ്‍്.
പഴയ സ്കൂള്‍, കോളേജ് ദിനങ്ങള്‍ ഓര്‍മ്മിച്ചതിന്നു ഒരുപാടു നന്ദി

March 15, 2007 11:35 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

മനോഹരമായ വരികള്‍... അതിമനോഹര ചിത്രങ്ങളും. സോനാ അസ്സലായിരിക്കുന്നു.

March 21, 2007 8:25 PM  
Blogger റീനി said...

സോന, നല്ല ചിത്രം, നല്ല കവിത.

March 21, 2007 8:41 PM  
Blogger കൊച്ചുഗുപ്തന്‍ said...

സോനാ..നന്നായി..

എന്നിരുന്നാലും, വരികളുടെ ഭംഗി ഫോട്ടോ കവര്‍ന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.....എല്ലാം ആപേക്ഷികമാണല്ലോ..

March 24, 2007 6:44 AM  
Blogger Sona said...

സുല്‍..ആന്നേരം മേഘങ്ങള്‍ ഇല്ലായിരുന്നു,പിന്നെ എങ്ങനെ ഫീല്‍ചെയ്യാ‍നാ!!:)

അപ്പു :)
ശിശു :)
മയൂര ആദ്യമായല്ലെ ഈ വഴി..വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

കരിം മാഷിനും നന്ദി..ജലച്ചായങ്ങള്‍ എന്നെകൂടെ കാണിക്കണേ...

ഇത്തിരിവെട്ടം നന്ദി.

റിനിയും ഈ വഴി ആദ്യമായല്ലെ..വളരെ സന്തോഷം

കൊച്ചുഗുപ്തനു നന്ദി..എല്ലാവര്‍ക്കും വരികളേക്കാള്‍ പടമാ ഇഷ്ടായത് :(

March 25, 2007 8:11 AM  
Blogger ചന്തു said...

കൊള്ളാം.പടവും കവിതയും പിന്നെ “അനോണിയുടെ“ കമെന്റും എല്ലാം ഇഷ്ട്ടാ‍യി...

March 27, 2007 3:20 AM  
Blogger Sona said...

ചന്തൂ‍ൂ‍ൂ‍ൂ‍.......

March 27, 2007 10:38 PM  
Blogger ::സിയ↔Ziya said...

സോനാ,
വൈകിപ്പോയി കാണുവാന്‍ കമന്റുവാന്‍
നന്നായെന്നു പ്രത്യേകം പറയണോ?
ഗദ്‌ഗദം തൊണ്ടയില്‍ക്കുരുക്കി കാത്തിരിക്കുന്നതാരെയാണാവോ? ആരെയായാലും ആ പടം കിണ്ണന്‍ തന്നെ ട്ടാ... :)
അപ്പു:(അധ്യായപ്പുറമേ). ആ കൊച്ച് സങ്കടത്തോടെ, ഇപ്പപ്പടിക്കുമെന്ന വാശിയോടെ നോക്കിയിരിക്കുന്നത് തേങ്ങാ മോട്ടിക്കാന്‍ വന്ന സുല്ലിനെയല്ലാതെ മറ്റാരെയുമല്ല.

March 31, 2007 1:13 AM  
Blogger meeshamadhavan said...

Mashee kaathirikkan vayyaa ee aaradhakanmarkku..adutha theme vegam poratteee...

Swantham
madhavan

April 04, 2007 3:59 AM  
Blogger Sona said...

സിയ പറഞ്ഞതാ അതിന്റെ ശരി..സുല്ലെങ്ങാനും തേങ്ങമോഷ്ടിക്കാന്‍ ഇതിലെ വരുവോ എന്ന് നോക്കിയിരിക്കുവാ..

മീശമാധവാ..മഞ്ഞ് എന്നൊരു ബ്ലോഗ് കൂടെ ഞ്ഞാന്‍ തുടങ്ങിയത് അറിഞ്ഞില്ല അല്ലെ.വായിച്ചു നോക്കൂ..

April 04, 2007 5:09 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

തേങ്ങാ മോഷ്ടിക്കുന്നവന്‍ സുല്ല് മാത്രമല്ല... വേറെ ചിലരും ഉണ്ട് സോനാ.. ശംശയം
ഇവിടെ ക്ലിക്കി തീര്‍ക്കൂ

April 04, 2007 5:15 AM  
Blogger അഗ്രജന്‍ said...

സോനാ നല്ല വരികള്‍... ആ ഫോട്ടോ എന്‍റെ മോണിറ്ററിലൊരു ജാലകം തുറന്നു... മനോഹരം :)


ഒ.ടോ: 32 = 32 :)

April 08, 2007 1:03 AM  
Blogger Sona said...

ഇത്തിരിവെട്ടം..തേങ്ങമോഷണകഥ വായിച്ചുട്ടൊ..ഒത്തിരി ഇഷ്ടായി.

അഗ്രജനും നന്ദി

April 09, 2007 9:58 PM  
Blogger Sul | സുല്‍ said...

അയ്യൊ സോനേ കള്ളം പറയല്ലേ
ഞാന്‍ അങ്ങനെയൊന്നും ചെയ്തതില്ല
തേങ്ങാ വാങ്ങാല്‍ ഒരിക്കല്‍ ചാക്കുമെടുത്ത്
ഇത്തിരിയുടെ കൂടെ കൊച്ചിയില്‍ പോയി
(പച്ചാളത്തിന്റെ കല്യാണത്തിന്)
ഇത്തിരി ഞങ്ങളെ തിരിച്ചു കൊണ്ടുവന്നില്ല
ഇതുവരെ....
അപ്പോള്‍ അഗ്രജന്റെ കയ്യേല്‍ നിന്നും
കടം വാങ്ങിയടിച്ചതല്ലേ.

-സുല്‍

April 09, 2007 10:34 PM  
Blogger പ്രിയങ്ക മാത്യൂസ് said...

"സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ...
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍..."
സോനാ,
ഞാന്‍ ഒരു നിമിഷം സ്തബ്‌ധയായി. എന്റെയും മൌനനൊമ്പരങ്ങള്‍ ഗണിച്ചറിഞ്ഞ പോലെ.
അഭിനന്ദനങ്ങള്‍.

April 15, 2007 3:41 AM  
Blogger Sona said...

സുല്‍..അതു പിന്നെ എനിക്കറയില്ലെ സുല്ലിനെ!!

പ്രിയങ്ക..വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..ചില അവസരങ്ങളില്‍‍ ഒന്നു ഉറക്കെ കരയാന്‍പോലും കഴിയാതെ,പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞു, വട്ടായി (atleast ഒരു ചെമ്പരത്തിപ്പൂ..അതു പോലും ചൂടാന്‍ കഴിയാതെ)ഇരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്..ഈ വരികള്‍ അത്തരം സന്ദര്‍ഭങ്ങളുടെ രക്തസാക്ഷികളാണ്..

April 16, 2007 1:06 AM  
Blogger Ratheesh said...

"Excellent Sona,,,Excellent"

thulaa varshathile mazhayil jannalilkoodi purathekku nokkiyirikkunna samayathu ,, amma tharunna oruglass kappi kudikkumbol kittunna feeling thiruchu vannathupole orunimisham thonni poyi........
vailopilli paranjathu mathiri " graamathin visudhiyum, manavum mamthayum,, pinne ithiri konnapoovum" so noorayiram vishu aasamsakal................ (late aauathinu sorry coz njaan ipolaanu thanne visit cheythatu

April 20, 2007 11:07 PM  
Blogger സങ്കുചിത മനസ്കന്‍ said...

This comment has been removed by the author.

May 02, 2007 11:26 AM  
Blogger T|ttozz said...

ഞാനീ വഴിക്ക് ആദ്യമായിട്ടാണ്
ഒരു പുക കവിത കണ്ടപ്പോഴെ പുകഞ്ഞു. ഒരു പത്തു വട്ടം വായിച്ചപ്പം കുറച്ചു മനസിലായി. മഴ മേഘങ്ങളെ താന്‍ മനസിലെ പെയ്യാന്‍ തുളുമ്പി നില്‍ക്കുന്ന വിഷമാംങളെ സൂചിപ്പൂക്കൂന്നു ???
അങ്ങനെയാണെകില്‍ കുഴപ്പമില്ല. അത്ര മാത്രം. പക്ഷേ പടം ഇഷ്ടമായി.
ഇനിയും പോരട്ടെ
മലയാളം എങ്ങനെ ടൈപേ ചെയ്യുന്നു. ഞ്ഞജന്‍ quillpad എന്ന ഓണ്‍ലിനെ ടൂള്‍ ഉപയോഗിക്കുന്നു. പക്ഷേ അക്ഷര തെറ്റു വരുന്നു

May 03, 2007 8:53 AM  
Blogger Sona said...

രതീഷ്..അതിനുമാത്രമൊക്കെയുണ്ടോ?! ന്നാ‍ലും ഒരു നന്ദി ഇരിക്കട്ടെ!

സങ്കുചിതമനസ്കാ...പരദൂഷണം ചേട്ടാ..ദുഷ്ടാ..ഞാന്‍ മിണ്ടൂലാ...

May 08, 2007 8:37 AM  
Blogger സങ്കുചിത മനസ്കന്‍ said...

സോറി കുഞ്ഞേ....

May 08, 2007 11:33 AM  
Blogger kudiyan said...

അത്ര നന്നായിട്ടില്ല

May 10, 2007 10:52 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

കവിതയെപ്പറ്റി ചാത്തനൊന്നും പറയാനറിയില്ലാ..
പടത്തിലെ പെണ്‍കുട്ടിയെപ്പറ്റിയും നോ കമന്റ്..

എന്നാല്‍ ആ ജാലകം കിടിലം ഇതു പോലെ ഒരെണ്ണം എവിടാ കിട്ടുകാ ?

May 10, 2007 10:58 PM  
Blogger അനാഗതശ്മശ്രു said...

പടത്തിനാണു പകിട്ട്‌...
ചന്തക്കാരീ...

May 10, 2007 11:01 PM  
Blogger അപ്പൂസ് said...

വരികളില്‍ പലപ്പോഴും പകരാന്‍ പറ്റില്ല ഈ ഭാവങ്ങള്‍, ഇഷ്ടമായി..

കൊതിയോടേയോടിച്ചെന്നകലത്താ വഴിയിലേ-
യ്ക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിയ്ക്കു വെച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു..

May 10, 2007 11:30 PM  
Blogger അപ്പൂസ് said...

ആ പിശാച് ഇപ്പോഴും അവിടെ തന്നെ ഉണ്ടു കേട്ടോ.. ശരിയാക്കീന്നു പറഞ്ഞിട്ട്?
qw_er_ty

May 11, 2007 1:33 AM  
Blogger Dinkan-ഡിങ്കന്‍ said...

കിടിലന്‍ പടം അണ്ണാ
ഡിങ്കന്‍ നൊസ്റ്റാള്‍ജിക് ആയി :)

May 11, 2007 4:40 AM  
Blogger കുടുംബംകലക്കി said...

ക്ലീഷേ എന്തെന്നറിയാത്തവരേ, വരൂ, വായിക്കൂ, ഈ കവിത.

ക്ലാസിക് എന്തെന്നറിയാത്തവരേ, വരൂ, കാണൂ, ഈ ചിത്രം!

May 24, 2007 4:52 AM  
Blogger Sona said...

tittozz ആദ്യമാണല്ലോ ഈ വഴിവരുന്നത്.സ്വാഗതം..താഴെ കാണുന്ന് ലിങ്കില്‍ നിന്ന് http://varamozhi.sourceforge.net/

വരമൊഴി,അഞ്ജലി ഓള്‍ഡ് ലിപിയും ഡൌണ്‍ലോടി,ഇന്‍സ്റ്റാള്‍ ചെയ്യാം..ശ്രമിച്ചുനോക്കൂട്ടോ..

പരദൂഷണംചേട്ടാ..its allright..ദോസ്തി.

കുടിയന്‍ പറഞ്ഞത് കള്ളിനെ കുറിച്ചാണോ?അതോ കവിതയെ കുറിച്ചാണോ? (ധാങ്ക്സ് :)

ചാത്തന്‍ കുട്ടി..സ്വാഗതം..ജാലകം വേണമെങ്കില്‍ ഒറ്റപ്പാലം വഴി ഒന്ന് കറങ്ങിയാല്‍ മതി.

അനാഗതസ്മശ്രു..നന്ദി..പേര് അടിപൊളിയാട്ടോ..അതൊന്ന് പറഞ്ഞോപ്പിക്കാന്‍ ഞാന്‍പെട്ട പാട്!!നാക്ക് വടിക്കുന്ന് റ്റൈം വേസ്റ്റല്ലാന്ന് ഇപ്പോഴാ മനസ്സിലായത്.

അപ്പൂസേ..എനിയ്ക്കും ഈ ഗാനം ഒത്തിരി ഇഷ്ടാണ്.
ഡിങ്കനും നന്ദി..ഈ വഴിയ്ക്കു വന്നതില്‍ ഒരുപാട് സന്തോഷം.

കുടുംബം കലക്കി :)

May 26, 2007 11:10 PM  
Blogger സാല്‍ജോ+saljo said...

അടിക്കുറിപ്പ്;
കരഞ്ഞു തീര്‍ത്തൊഴിഞ്ഞതാമീമഴ,
ഉഴിഞ്ഞകന്നൊന്നായ് നിന്‍ ഗദ്ഗദം.
...........................


നന്നായിരിക്കുന്നു

June 04, 2007 3:20 AM  
Blogger meeshamadhavan said...

This comment has been removed by the author.

June 24, 2007 12:10 AM  
Blogger iamshabna said...

സോനാ,
മയില്‍പ്പീലി കൊള്ളാട്ടൊ..
.............................
ഞാന്‍ ശബന
അല്‍ ഐന്‍ നില്‍ പഠിക്കുന്നു
എന്റെ ബ്ലോഗ് നോക്കൂ...
www.iamshabna.blogspot.com
e mail.
iamshabna@gmail.com

June 26, 2007 4:19 AM  
Blogger ചോപ്പ് said...

അതിമനോഹരമായ ചിത്രം
എടുത്തതാരാണ് ?
ആരായാലും അഭിനന്ദനമറിയിക്കുക

വരികള്‍ നന്നായിട്ടില്ല

December 10, 2007 7:22 PM  
Blogger Sona said...

സാല്‍ജോ, ശബ്ന, ചോപ്പ് എല്ലാവര്ക്കും നന്ദി !

December 02, 2011 12:19 PM  

Post a Comment

Links to this post:

Create a Link

<< Home