Tuesday, February 06, 2007

രണ്ടിലൊന്നു തിരുമാനിച്ചു തന്നെ...

ഇന്നു രണ്ടിലൊന്നു തീരുമാനിച്ചു തന്നെ ബാക്കി കാര്യം..ഇങ്ങ് വരട്ടെ കൊഞ്ചാനും കിന്നരിക്കാനും..ഇവിടൊരാള്‍ സ്റ്റിക് പോലെ സ്റ്റാന്‍ഡാന്‍ തുടങ്ങിയിട്ട് നേരമെത്രയായിന്നു വല്ല വിചാരവും അവള്‍ക്കുണ്ടോ? ഈ ഉള്ള്വനു വേരുവന്നതു മിച്ചം...അല്ലെങ്കിലും ഈയിടെയായി ഞാനും ചിലതെല്ലാം കാണുന്നുണ്ട്..അവളുടെ ചില പോക്കിരികൂട്ടുകെട്ടുകള്‍!വേണ്ടാ..പറയേണ്ടാന്നു കരുതുബോള്‍ കൂടി കുടി വരികയാണ്..ഓന്ത് ഓടിയാല്‍ വേലിവരെന്നല്ലെ...കറങ്ങിതിരിഞ്ഞു ഇങ്ങ് എത്തിക്കോളും.. അവള്‍ക്കു തോന്നുബോള്‍ മാത്രം മിണ്ടാനും,കൂട്ടുകുടാനും,ഞാനെന്താ ഒരു പ്രൈസ് ലെസ്സ് ക്ക്രീച്ചര്‍ ആണൊ?ഒന്നുമില്ലെങ്കിലും അവളുടെ ഹ്രദയം സ്വന്തമാക്കിയവനല്ലെ..ആ ഒരു വിചാരമെങ്കിലും വേണ്ടെ... പുറത്തുപോവുംബോള്‍ ഒരു വാക്ക്..(ഈ നീണ്ടചെവി കൂര്‍പ്പിച്ചത് വേസ്റ്റ്) വാക്കിങ്ങിനു കൊണ്ടു പോയില്ലെങ്കിലും ഒരു വാം ഹഗ്..അത്രയല്ലെ ഈ ഉള്ളവന്‍ കൊതിച്ചുള്ളു. ഹും..ഗ്ലോബല്‍ വില്ലേജില്‍ പോയതാണത്രെ! ത്രക്കാല്‍ വച്ചപ്പോഴെ പെരുമഴ..(ഏതെങ്ങിലും ഒരു ഇടിത്തീയ്ക്ക് ചുമ്മാ ആ മുര്‍ദ്ദാവില്‍ ഒന്നു കിസ്സ് ചെയ്യായിരുന്നില്ലെ..) ച്ഛെ.. വെറുതെ പ്രതീക്ഷിച്ചു!!നനഞ്ഞു കുതിര്‍ന്നു കാറില്‍ ഓടി കയറിയപ്പോള്‍ റോഡ് ബ്ലോക്കാണത്രേ..2മണിവരെ കാറില്‍ ഇരുന്ന് ആ ഇരുപ്പ്..ഹൊ..കാണേണ്ടതായിരുന്നു!!വീട്ടില്‍ എത്തിയ നേരം 3.30...ഈ ഉള്ളവന്‍ വല്ലതും കഴിച്ചുവൊന്നൊരു ചോദ്യം..ഉം.ഹും....ഒരുപോള കണ്ണടയ്ക്കതെ കാത്തിരുന്നതിന് ഒരു വിലയുമില്ലാതായി.. എന്നിട്ടിപ്പൊള്‍ പ്രഷ്ഠത്തില്‍ വെയിലുദിച്ചപ്പോള്‍ എണിറ്റ് വന്നിരുക്കുന്നു..അന്വേഷിക്കാന്‍..ഹും എന്റെ പട്ടിവരും...

ദേ വിളിക്കുന്നു കേട്ടില്ലെ..“കുട്ടാ...നീ എവിടെയാടാ..പിണങ്ങിയോടാ ചക്കരെ....”ഹും..ചക്കരയല്ല,പഞ്ചസാര..ഈയിടെയായി നിനക്കതിത്തിരി കൂടുന്നുണ്ട്...ഞാന്‍ ഇനി മിണ്ടൂലാ..‍ കൂടുലാ നിന്നൊട്...ഓ...ദേ വന്നല്ലൊ വനമാല....“ഓടിവാടാ കുട്ടാ...” ഇവള്‍ എന്റെ സോഫ്റ്റ് കോര്‍ണറിലേക്കു തന്നെയാണല്ലൊ ഈശ്വരാ...മിസൈല്‍ വിടുന്നത്...കാവിലമ്മേ...ഈയുള്ളവനു ശക്തി തരേണമേ....അവളുടെ കരവലയത്തിലുരുന്നു കുറുകുംബോള്‍ അവന്‍ അറിയാതെ ഒരു റ്റൈറ്റാനിക് സോങ് മൂളിപൊയ്...എവരിനൈറ്റ്.....

അവളുടെ മ്രദുലമായ തലോടലില്‍, വെയിലേറ്റ മഞുതുള്ളി കണക്കെ..എങ്ങോ പോയ് മറഞ്ഞു അവനിലെ ഒരായിരം പരിഭവങ്ങള്‍!!!

(ഈ കേട്ടതൊക്കെ എന്റെ മുയല്‍ കുട്ടന്റെ ചിന്ന പരിഭവങ്ങളാണേ.... അവനിങ്ങനെയാ.....എപ്പോഴും എന്നോട് ഇണങ്ങിയും,പിണങ്ങിയും ഇരിക്കും,എങ്കിലും ഞങ്ങള്‍ ബ്ലാക്ക് ഫോറസ്റ്റ് കേക്കും,പ്ലം പോലെയാണേ...)

21 Comments:

Blogger Sona said...

അവളുടെ മ്രദുലമായ തലോടലില്‍, വെയിലേറ്റ മഞുതുള്ളി കണക്കെ..എങ്ങോ പോയ് മറഞ്ഞു അവനിലെ ഒരായിരം പരിഭവങ്ങള്‍!!!

February 11, 2007 12:58 PM  
Blogger ദൃശ്യന്‍ said...

നന്നായിട്ടുണ്ട് സോനാ...
വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് ഒരു പൊമെറേനിയന്‍ പട്ടികുട്ടിയെയായിരുന്നു...

തുടര്‍ന്നെഴുതുക
സസ്നേഹം
ദൃശ്യന്‍

February 11, 2007 9:55 PM  
Blogger ഏറനാടന്‍ said...

കിട്ടുമുയലിനെ ഇനിയെങ്കിലും ശരിക്കും നോക്കിക്കോളണം, ഇല്ലേല്‍ അവന്‍ വല്ല കടുംകൈ ചെയ്തെന്നിരിക്കും. പാവമല്ലേ...

February 11, 2007 11:39 PM  
Blogger :: niKk | നിക്ക് :: said...

കിട്ടുവിനു വട്ടായി ;)

February 12, 2007 2:16 AM  
Blogger :: niKk | നിക്ക് :: said...

കിട്ടുവിന്റെ ഒരു പോട്ടം ഇവിടെ പോസ്റ്റിയാല്‍ കൊള്ളാമായിരുന്നൂട്ടോ... കാണാന്‍ കൊതിയായ്‌ :)

February 12, 2007 2:18 AM  
Anonymous Anonymous said...

paribavangalkku jeevanundu,manoharam..!pakshe,athmagathangalkkidayil ee "..."kuthukal koodiyo ennu oru cheriya samshayam..wat do you feel?
oru mayilpeelithandukondu thalodiyal ethu kadinahridayanaya muyalayalum..aa muyalinte manasile vishamavum deshyavum pinne jaadakku vendi ulla ee paribavangalum..manju pole urukum..sathyam..!iniyum ezhuthanam,muyilinoppam raajavum raaniyumaayi kalicha kadhakal undo..?

February 12, 2007 7:33 AM  
Blogger ഗിരീഷ്‌ എ എസ്‌ said...

This comment has been removed by the author.

February 13, 2007 5:14 AM  
Blogger കുറുമാന്‍ said...

ഹ ഹ രസികന്‍ പോസ്റ്റ് സോനാ.

February 13, 2007 5:22 AM  
Blogger Ziya said...

സരസമാ‍യ പോസ്റ്റ് ...
ലളിതം, സരളം...
(ഹൃദയം=hr^(shift 6)dayam
തൃക്കാല്= thr^kkaal ശ്രദ്ധിക്കുമല്ലോ)

February 13, 2007 5:38 AM  
Blogger chithrakaran:ചിത്രകാരന്‍ said...

വായിച്ചു... നന്നായിരിക്കുന്നു പരപട്ടിപ്രവേശം.. സോറി,.... പര മുയല്‍ പ്രവേശം!!! (പരകായപ്രവേശം വെട്ടി ഒട്ടിച്ചതാണ്‌.. തെറ്റിദ്ധരിക്കില്ലല്ലോ)

February 13, 2007 6:08 AM  
Blogger ഏറനാടന്‍ said...

ചിത്രകാരാ ഉപദേശിക്കുകയാണെന്ന് കരുതരുത്‌. ദയവായി ഇത്തരം അങ്കലാപ്പുളവാക്കും അഭിപ്രായങ്ങള്‍ ആരുടേ ബ്ലോഗിലും ഇടാതിരിക്കുവാന്‍ ശ്രമിക്കുക.
"chithrakaran said...
വായിച്ചു... നന്നായിരിക്കുന്നു പരപട്ടിപ്രവേശം.. സോറി,.... പര മുയല്‍ പ്രവേശം!!! (പരകായപ്രവേശം വെട്ടി ഒട്ടിച്ചതാണ്‌.. തെറ്റിദ്ധരിക്കില്ലല്ലോ) "

ഇത്‌ കുറച്ച്‌ കടന്നുപോയിട്ടോ.. (അതും പെണ്‍കുട്ടികളുടെ ബ്ലോഗുകളില്‍!). ഇതു വായിച്ചാലാര്‍ക്കും താങ്കളോടുള്ള ബഹുമാനം കുറഞ്ഞെന്നിരിക്കും.

February 15, 2007 3:02 AM  
Blogger Sona said...

ദൃശ്യന്‍ :)ആദ്യത്തെ കമന്റിനു നന്ദി.

ഏറനാടാ...കിട്ടുവിനെ ശരിയ്ക്കും നോക്കുന്നുണ്ടേ...അവനിപ്പോള്‍ അക്രമവാസന ഇത്തിരി കൂടുതലാ...

നിക്ക്..പോട്ടം പോസ്റ്റാംട്ടൊ..

അനോണിയ്ക്കും നന്ദി..

ദ്രൌപതി..ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്..

കുറുമാന്ജി :)

സിയ....ഈ ഷിഫ്റ്റ് 6 എനിക്കറയില്ലായിരുന്നു..കീബോര്‍ഡില്‍ ഒത്തിരി fightറ്റിയതാ കണ്ടുപിടിയ്ക്കാന്‍..ഒരുപാട് നന്ദിയുണ്ട്

ചിത്രകാരന്‍ ആദ്യമായാണല്ലൊ ഈ വഴിക്കു വരുന്നത്..വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി.

February 19, 2007 7:31 AM  
Blogger chithrakaran ചിത്രകാരന്‍ said...

xxxxxxxxxxxxxxxxxxxxxxxxxxx
"ചിത്രകാരാ ഉപദേശിക്കുകയാണെന്ന് കരുതരുത്‌. ദയവായി ഇത്തരം അങ്കലാപ്പുളവാക്കും അഭിപ്രായങ്ങള്‍ ആരുടേ ബ്ലോഗിലും ഇടാതിരിക്കുവാന്‍ ശ്രമിക്കുക.
"chithrakaran said...
വായിച്ചു... നന്നായിരിക്കുന്നു പരപട്ടിപ്രവേശം.. സോറി,.... പര മുയല്‍ പ്രവേശം!!! (പരകായപ്രവേശം വെട്ടി ഒട്ടിച്ചതാണ്‌.. തെറ്റിദ്ധരിക്കില്ലല്ലോ) "

ഇത്‌ കുറച്ച്‌ കടന്നുപോയിട്ടോ.. (അതും പെണ്‍കുട്ടികളുടെ ബ്ലോഗുകളില്‍!). ഇതു വായിച്ചാലാര്‍ക്കും താങ്കളോടുള്ള ബഹുമാനം കുറഞ്ഞെന്നിരിക്കും."
xxxxxxxxxxxxxxxxxxxxxxxxxx
പ്രിയ ഏറനാട,
ബ്ലൊഗിലെ ഒരു അലസ ചിന്തയില്‍ അലസമായ ഒരു കമറ്റിട്ടെന്നുകരുതി സോന ഉരുകി പോകില്ല എന്നണ്‌ ചിത്രകാരന്റെ പ്രതീക്ഷ.
ബ്ലൊഗില്‍ സ്ത്രീകള്‍ക്ക്‌ സംവരണമോ, സംരക്ഷണമോ ആവശ്യമുണ്ടെന്നും ചിത്രകാരനു തോന്നുന്നില്ല.
അത്‌ ആവശ്യമുള്ളവര്‍ക്ക്‌ കമന്റ്‌ ഒപ്ഷനിലൂടെ അതു സാധിക്കാവുന്നതെയുള്ളു.
ഏവൂരാന്‍ മുതലാളിയുടെ പട്ടിവളര്‍ത്തുശാലയില്‍നിന്നുള്ള പ്രതിധ്വനിയാകാതിരിക്കട്ടെ ഏറനാടന്റെ ഉപദേശം.
ചില മലയാള പദങ്ങള്‍ വളരെ നികൃഷ്ടമാണെന്ന മലയാളിയുടെ സാംസ്കാരിക അവബോധമാണ്‌ കുറ്റക്കാരന്‍. ആ അവബോധത്തെ കളിയാക്കുന്ന ഒരു ചിന്താധാര ചിത്രകാരനിലുണ്ട്‌. പക്ഷെ, അതു ആ അവബോധത്തെ മാത്രമേ കളിയാക്കുന്നുള്ളു. നന്മയുള്ള ഏറനാടനേയൊ ചിത്രകാരനറിയാത്ത സോനയേയോ ലക്ഷ്യമാക്കുന്നില്ല.

February 24, 2007 1:25 AM  
Blogger ഏറനാടന്‍ said...

"ഏവൂരാന്‍ മുതലാളിയുടെ പട്ടിവളര്‍ത്തുശാലയില്‍നിന്നുള്ള പ്രതിധ്വനിയാകാതിരിക്കട്ടെ ഏറനാടന്റെ ഉപദേശം."
- ചില വാക്കുകള്‍, പ്രവൃത്തികള്‍ കാണുമ്പോള്‍ ഏതൊരു മലയാളിയെപോലെയും പ്രതികരിക്കാതിരിക്കാന്‍ എനിക്കാവില്ല. എന്തോ താങ്കളുടെ 'പരകായപട്ടിപ്രവേശം' മലയാളത്തിലെ ഏറ്റവും അധോതല-നീച-വാക്കായിട്ടുതന്നെ മനസ്സിലാക്കുന്നു. അതിനെ താങ്കള്‍ എങ്ങനെ സമര്‍ത്ഥിച്ചാലും സമ്മതിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്‌.

ചിത്രകാരനെ ഞാന്‍ പഴി ചാരിയതോ പ്രതിക്കൂട്ടില്‍ കയറ്റിയതോ അല്ല. അതിന്‌ ഞാന്‍ ആരും അല്ലാ. കിരീടവും ചെങ്കോലും സിംഹാസനവും അധികാരവും ഒന്നുമില്ലാത്ത ഒരു സാദാജീവി മാതമാണ്‌ ഞാനും.

February 24, 2007 10:11 PM  
Blogger മുസ്തഫ|musthapha said...

:)

നന്നായിരിക്കുന്നു സോന...

February 25, 2007 12:57 AM  
Blogger Unknown said...

കുട്ടുമുയലേ.......!!

നീ പറഞതുപോലെ ഗ്ലോബല്‍ വില്ലേജില്‍ ത്രക്കാല്‍ വച്ച നിമിഷമെങാനും പോക്കിരി കൂട്ടുകാരുടെ തലയില്‍ എടിത്തീ കിസ്സ് ചെയ്താല്‍, നമ്മുടെ ......... .സോനചേച്ചി....
തിരിച്ചുപോരാന്‍ എന്തുചെയ്യും......

February 26, 2007 12:11 AM  
Blogger Sona said...

അഗ്രജന് നന്ദി.

യുവാചാര്യ :)

March 15, 2007 2:25 AM  
Anonymous Anonymous said...

Very nice one keep it up
Mithun

April 05, 2007 10:11 AM  
Blogger titto said...

വായിച്ചപ്പോള്‍ കിലുക്കത്തില്‍ ലാലേട്ടന്‍ രേവതിയോട് ചോദിച്ചത്‌ ഓര്‍മ വന്നു
പോരാത്തതിനു പോസ്റ്റിനെ ചൊല്ലി നല്ല വിനയ സാഹിത്യ ഭാഷയില്‍ തല്ലും :( . സത്യത്തില്‍ ആ പരകായ പ്രവേശം വാക്കിന്റെ അര്‍ഥം മനസിലായില്ല :( .

May 03, 2007 8:37 AM  
Blogger പാലാ ശ്രീനിവാസന്‍ said...

ക്രിഷ്ണാ...മ്രദുലമായ എന്നിവക്ക് പകരം
കൃഷണാ, മൃദുലമായ എന്നെഴുതുവാ‍ന്‍
keeman നു പകരം keraleeyam ഉപയോഗിക്കാം
കേരളീയത്തില്‍
krshNa = കൃഷണാ
mrdulamaya = മൃദുലമായ
www.keraleeyam.cjb.net ല്‍ നിന്നും കേരളീയം ഡൌണ്‍ ലോഡ് ചെയ്യാം.നെറ്റില്‍ കയറാതെ ബ്ലോഗ് തയ്യാറാക്കിയശേഷം ഒരു ക്ലിക്കിലൂടെ അത് ബ്ലോഗിലേക്ക് export ചെയ്യാനും സാധിക്കും.

June 09, 2007 11:55 AM  
Blogger navas thiruvananthapuram said...

താങ്കളെ സൗഹൃദം ഡോട്ട് കോമിലേക്ക് സ്വാഗതം ചയ്യുന്നൂ....


www.sauhridam.com

December 05, 2010 4:46 AM  

Post a Comment

<< Home