വ്യര്‍ത്ഥസാഗരം

എനിക്കെന്നും കടലായിരുന്നു നീ
വിസ്മയം ഉണര്‍ത്തിയ,
നിഗൂഢത സൂക്ഷിക്കുന്ന,
ശാന്തമായി ഒരായിരം തിരകളെ
ഉള്ളിലൊളിപ്പിച്ച് ഉറങ്ങുന്ന കടല്‍
അവക്ക് നേരെ മുഖം തിരിച്ച്
നിന്നിലേക്ക് മാത്രമായി
ഒഴുകിക്കൊണ്ടിരുന്നു ഞാന്‍...
കനലെരിയും വാക്കുകളാല്‍
ഹൃദയത്തില്‍ നീ കോറിയിട്ട
പാതി മുറിഞ്ഞ പരിഭവങ്ങള്‍ക്ക്
പ്രണയത്തിന്റെ നിറമായിരുന്നുവെന്നും,
എന്നിലേക്ക് പെയ്തിറങ്ങിയ ഏഴ് നിറമുള്ള മഴ
നീയായിരുന്നുവെന്നും ഞാന്‍ തിരിച്ചറിയുന്നു...
ഒടുവില്‍,
നിന്റെ മൂര്‍ച്ചയേറിയ തിരകളില്‍
ഞാന്‍ കീറിമുറിക്കപ്പെടുമ്പോഴും
നീ ശാന്തമായി ഉറങ്ങുകയായിരുന്നു
ആഴമേറിയ നിന്നിലേക്കുള്ള യാത്രയില്‍
ഇനി തിരിച്ചുവരവില്ലെന്ന സത്യം ബാക്കിയാവുന്നു.
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു മൂടുപടം മിഴികള്‍ക്ക്
മറയിട്ടു അലിഞ്ഞില്ലാതാവുന്നു...
Labels: കവിത