Wednesday, June 13, 2007

മഴ

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..ആത്മാവിന്റെ സ്പന്ദന താളമാണ്...ഉള്ളിലുറഞ്ഞ വികാരങ്ങളുടെ ഉള്ളമറിഞ്ഞ പ്രതിഭാസമാണ്...നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം മഴ തന്നെ. തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ , മിഴികളില്‍ നിന്നും അശ്രുക്കളായി തോരാതെ പെയ്തിറങ്ങുന്നതും ഇതേ മഴ തന്നെയാണ്.മഴ വിരഹത്തിന്റെ കണ്ണുനീര്‍ ആണ്..ഏകാന്തതയിലെ താരാട്ടാണ്...സ്വാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ്.

വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്... വീണ്ടും ഒരു വര്‍ഷകാലത്തിന്റെ ആരവം നാട്ടുമ്പുറവും നഗരവുമെന്നില്ലാതെ കടന്നുപോകുമ്പോള്‍...ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌ ബാല്യകാലത്തിന്റെ ഇടനാഴികകളിലേക്കാണ്‌... മുറിയില്‍ ഇരുട്ട് പരത്തി മേഘങ്ങള്‍ മാനത്ത്‌ പ്രത്യക്ഷപ്പെടുന്നതും നോക്കി ഉമ്മറത്ത്‌ കുത്തിയിരിക്കാറുള്ള ഒരു കുഞ്ഞുടുപ്പുകാരി...കടലാസുതോണികള്‍ക്കായി വാശി പിടിച്ച്‌ കരഞ്ഞ്‌ അമ്മുമ്മയെ ശല്യപ്പെടുത്താറുള്ള അവള്‍ക്ക്‌ മഴ എന്നും കൗതുകമായിരുന്നു.... കടല്‍വെള്ളമാണ്‌ മഴയായി പൊഴിയുന്നതെന്ന പഠിച്ച ആദ്യപാഠത്തില്‍ നിന്നും ഒരു പ്രവാസിയായി പിന്നീട് നാട്ടില്‍ നിന്നകലുമ്പോഴും തിമര്‍ത്തുപെയ്യുന്ന ഗ്രാമത്തിന്ററെ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്നുണ്ട്‌...ആ ബാല്യം ഒരിക്കല്‍ കൂടിയൊന്ന്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍...നിറഞ്ഞുകവിഞ്ഞൊഴുകുന്ന പാടത്തിന്റെ ഓരത്ത്‌ കൗതുകം നിറഞ്ഞ മിഴികളോടെ വര്‍ണകുടയുമായി, നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പൂക്കളോടും, പൂമ്പാറ്റയോടും, പൂതുമ്പിയോടും, കിന്നാരം പറയാന്‍‍ കഴിഞ്ഞിരുന്നുവെങ്കില്‍...തോരാതെ പെയ്യുന്ന രാത്രി മഴയുടെ നേര്‍ത്ത സംഗീതവും കാതോര്‍ത്ത്, രാവുമുഴുവന്‍ ജനാലയോട് മുഖം ചേര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!

അമ്മുമ്മയുടെ പഴങ്കഥഭാണ്ഡം തുറന്നാല്‍ ഒരുപാട്‌ മഴക്കഥകള്‍ പുറത്തുവരുമായിരുന്നു...ചിലതെല്ലാം കേള്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. മഴയില്‍ വീട്‌ നഷ്ടപ്പെട്ട ചേന്നന്റെ കഥയെല്ലാം അതില്‍ ചിലതു മാത്രം...പടിപ്പുരയില്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തലയിലിട്ട്‌ പ്രതിക്ഷയോടെ അകത്തേക്ക്‌ നോക്കി നില്‍ക്കുന്ന നീലിയും കുട്ട്യോളുമൊക്കെ ഇന്നെവിടെയാകും...അമ്മുമ്മ വന്ന്‌ അവരെ അകത്തേക്ക്‌ വിളിച്ചുകൊണ്ടുവരുമെങ്കിലും ആ കുട്ട്യോളോട്‌ കൂട്ടുകൂടാനൊന്നും അമ്മുമ്മ ‍ സമ്മതിക്കില്ല... അവരെല്ലാം ചീത്തയാണത്രെ...നനഞ്ഞ ഉടുപ്പുകള്‍ മാറ്റാനില്ലാതെ എല്ലുന്തിയ കഴുത്തും കുഴിഞ്ഞ കണ്ണുകളുമായി ചായ്പ്പിന്റെ ഒഴിഞ്ഞ കോണില്‍ ഇരിക്കാറുള്ള അവരെ ഉമ്മറത്തെ ജനാലയിലൂടെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്തമാവുമായിരുന്നു. എന്താണ്‌ ദാരിദ്ര്യമെന്നും എന്താണ്‌ മഴക്കെടുതികളെന്നും തിരിച്ചറിയാത്ത ഒരു കാലം.....പക്ഷേ, അന്നും ഇന്നും മഴ ഒരുപാടിഷ്ടമായിരുന്നു.. വറ്റിവരണ്ട വറുതിക്കാലത്ത്‌ നിന്നും ആര്‍ദ്രതയിലേക്ക്‌ നമ്മെ പറിച്ചു നടുന്ന മഴയെ എങ്ങനെ വെറുക്കാനാകും...പുറത്തിറങ്ങാനാകാത്ത വിധം മഴ പൊഴിയുമ്പോള്‍ തണുപ്പും ഉള്ളിലെ ചൂടും ഓര്‍മ്മകളിലേക്ക്‌ തന്നെയാണ്‌ പറന്നുപോകാറുള്ളത്‌... തുളസിത്തറയില്‍ വിളക്കുകത്തിക്കാനാകാതെ ഉമ്മറത്ത്‌ സന്ധ്യാദീപം കൊളുത്തി പിന്‍തിരിയുമ്പോള്‍ അമ്മുമ്മ പിടിച്ചിരുത്തും... ഇത്‌ രാമായണമാസാത്രെ...ആ പഴയ ഗന്ധം തങ്ങി നില്‍ക്കുന്ന പുസ്തകത്തിലെ ഈരടികള്‍ ഈണത്തില്‍ അവര്‍ പാടുന്നതും നോക്കി ഇമയനക്കാതെ നില്‍ക്കും...മഴ തോര്‍ന്ന സായന്തനങ്ങളില്‍ കൃഷ്ണന്റെ അമ്പലത്തില്‍ പോകും..പുഴക്കരയിലൂടെ നടക്കുമ്പോള്‍ വല്യമ്മാമയുടെ വിരലില്‍ തൂങ്ങിയാവും എന്റെ യാത്ര...കുതിച്ചൊഴുകുന്ന ആ പുഴയിലാണ്‌ നന്ദിനിക്കുട്ടി ഒഴുകിപോയത്‌...പുഴയുടെ ആത്മാവിലേക്കമര്‍ന്ന്‌ പോയ അവളെ പിന്നീട്‌ ഒരിക്കലും കണ്ടിട്ടേയില്ല... ഇനി മഴയുടെ കൗമാരമുണ്ട്‌..യൗവനമുണ്ട്‌...പക്ഷേ..ചിതറിവീണ ജലത്തുള്ളികള്‍ പോലെ അവ ശിഥിലമാണെന്ന്‌ മാത്രം....

38 Comments:

Blogger Sona said...

This comment has been removed by the author.

June 12, 2007 11:41 PM  
Blogger സുല്‍ |Sul said...

സോനാ
ഇങ്ങനെ മഴയെപറ്റി പറഞ്ഞാല്‍ ഞാന്‍ നൊവാജിയപിടിച്ച്, ടിക്കറ്റെടുത്ത് നാട്ടില്‍ പോവേണ്ടി വരും .
“ഠേ............” മഴത്തൊരു തേങ്ങ വീണതാ :)

-സുല്‍

June 13, 2007 12:02 AM  
Blogger Sona said...

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ..നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം ഈ മഴ തന്നെ..

മഴപടം അയച്ചുതന്ന എന്റെ കൂട്ടുകാരന്‍ മനുവിനോട്(രാജ്കമല്‍)നന്ദിയും, കടപ്പാടും അറിയിച്ചു കൊള്ളുന്നു.

June 13, 2007 5:46 AM  
Anonymous Anonymous said...

ini ennengilum swantham nattilt aa pazhaya tharavatile nadumuttathu mazhakondu,nananju oru kuttipaavadakkari aavaan aashikaanengil,annu kadalaasu kondu thoni undaaki oru valli nikkaritta kali changathiyum undaakatte mazhaye snehikunna ee kootukaarikku..!!!
ezhuthinu bangiyundu...
pakshe....
naatilu ee ezhuthiya bangiyonnum illa ippol mazhakku...
mazha roadinteyum vellam ozhukunna thodinteyum kalyanakaalamanu...
kothukinetyum, guniyayudeyum ,'gonu'vinteyum kootukaariyaanu!!!

engilum ethre kurumbu kaanichalum..ee mazha eppolo parichayapettu pinne pirinju poya oru pavam karumbi pennine ormippikunnu....
ishtmaaanu aa mazhaye..

ezhuthu kandathilum,orkaan chilathu thannathilum santosham...
iniyum ezhuthanam!!

June 13, 2007 11:43 AM  
Blogger Rasheed Chalil said...

മഴയുടെ ശബ്ദവും മഴക്കുളിരും മഴവെള്ളച്ചാലും കടലാസുതോണിയും... എല്ലാത്തിനെക്കുറിച്ചും വാചാലമാവുമ്പോള്‍ എപ്പോഴും മനസ്സിലെത്താറുള്ള ഒരു മുഖമുണ്ട്...

മഴക്കാലമെത്തും മുമ്പ് വീട് മേയാനുള്ള ഓലയും പൈസയും സമ്പാദിക്കാന്‍ ഓടിനടക്കുന്ന പത്തുമ്മത്താത്ത.

സോന നല്ല പോസ്റ്റ്... ഇഷ്ടമായി.

June 13, 2007 9:29 PM  
Anonymous Anonymous said...

'ormakalkkenthu sughantham'

MAZHAKKALA MEGHAM VANNAAL
2 MAANGAA/THENGA VEEZHUMALLO.......

aa paattu orma vannu.

(vari maattiyathaa..oru change okke vende?)

gulfil radio programmes ilekkokke sthiramaayi kavitha ezhuthi ayakkunna aa sona aano ithu?

June 14, 2007 12:04 AM  
Blogger പരസ്പരം said...

സോനാ എഴുത്ത് നല്ലത് , എങ്കിലും അത് എഴുതിയ രീതി അത്ര നന്നായില്ല. കളര്‍ ഒഴിവാകൂ..വെള്ളയോ കറുത്തതോ ആയ അക്ഷരങ്ങള്‍ തന്നെ വായിക്കാന്‍ എളുപ്പം. ഫോണ്ട് സൈസും കുറയ്ക്കുക. ഖണ്ഡിക തിരിച്ച് എഴുതുക..മഴ എപ്പോഴും ഒരു ഗൃഹാതുരത്വം ജനിപ്പിക്കും...മഴയെ വെറുക്കാതെ എപ്പോഴും അത് ഒരു കുളിര്‍മ്മയായ് നിലനില്‍ക്കട്ടെ...

ഓ.ടോ:
ചോ: ചുള്ളന്റെ ഓഫിന്- ഈ ഇന്റര്‍നെറ്റ് ഒന്നുമില്ലാത്ത കാലത്ത് അപ്പോള്‍ എങ്ങനെയാ ഏഴ് അല്‍ഭുതങ്ങള്‍ ഉണ്ടായത്?

ഉ: അന്നും ലോകം മുഴുവനും വോട്ടെടുപ്പ് ഉണ്ടായിരുന്നു...എന്റെ മുത്തശ്ശനെല്ലാം ബാലറ്റ് വഴി വോട്ട് ചെയ്തതായി കേട്ടിട്ടുണ്ട്!!

June 14, 2007 12:13 AM  
Blogger പാലാ ശ്രീനിവാസന്‍ said...

മഴയുടെ പടവും,കഥയും നന്നായിട്ടുണ്ട്.ഫോണ്ട് സൈസ് ഇതാണ് വായിക്കാന്‍ സുഖം.എന്നാല്‍ ഖണ്ഡികകളുടെ എണ്ണം കൂട്ടിയാല്‍ നന്നായിരിക്കും.
രണ്ടിലൊന്നു തിരുമാനിച്ചു തന്നെ... എന്നതില്‍ അക്ഷരതെറ്റ് മാറ്റുവാന്‍ ഞാന്‍ ഒരു നിര്‍ദ്ദേശം എഴുതിയിട്ടുണ്ട്.സമയം കിട്ടുമ്പോള്‍ നോക്കുക.

June 14, 2007 7:16 AM  
Blogger :: niKk | നിക്ക് :: said...

ഇനിയൊരു വിരഹം

June 15, 2007 11:09 AM  
Anonymous Anonymous said...

സോനാ...
മഴയെപ്പറ്റി എഴുതിയത് നന്നായി. പടവും വളരെ ഇഷ്ടായി.
:)

qw_er_ty

June 15, 2007 11:29 PM  
Anonymous Anonymous said...

സോനക്ക്‌ ഞനൊരു വരം തരാം ഒരു കുഞ്ഞു കുട്ടിയാവട്ടെ എന്ന്. എന്നാലും പഴയപോലെ കഥ കേള്‍ക്കാന്‍ കഴിയുമോ ഇപ്പൊഴെത്തെ മുതശ്ശിമാരല്ലാം ടി.വി. സീരിയല്‍ കണ്ടിരിക്കുകയല്ലേ. പിന്നെ പഴം കഥകള്‍ അറിയുന്ന മുതശ്ശിമാരും ഉണ്ടവുമോ? പാടം കവിഞ്ഞൊഴുകുന്നതും കണാനും കഴിയുകയില്ല എല്ലാം നികന്നു തുടങ്ങി.

കുറിപ്പ്‌:
എനിക്ക്‌ കരച്ചില്‍ വരുംബോള്‍ മഴയത്തു നടക്കാന്‍ തോന്നും അപ്പോള്‍ എന്റെ കണ്ണുനീര്‍ ആരും കാണുകയില്ലല്ലോ.

-കുടിയന്‍

June 16, 2007 12:53 AM  
Blogger കുറുപ്പന്‍ said...

കൊള്ളാം.... നല്ല വര്‍ണന..
ഒരു നിമിഷം നീ എന്നെ നാട്ടിലേക്കു പരഞ്ഞയച്ചതെന്തേ....കൊള്ളാം മയില്‍പീലിപോലെ സുന്ദരങ്ങളായ വരികള്‍

June 16, 2007 5:49 AM  
Blogger കുറുമാന്‍ said...

സോന ഒരു ചാറ്റല്‍ മഴ നനഞ്ഞ പ്രതീതി. നന്നായിരിക്കുന്നു. എന്തേ പോസ്റ്റുകള്‍ക്ക് ഇത്രയും ഇടവേള?

qw_er_ty

June 16, 2007 7:56 AM  
Blogger Sona said...

സുല്ലെ..ആദ്യത്തെ കമന്റിനു നന്ദി..നാട്ടിലെ മഴ ഫോണിലൂ‍ടെ കേള്‍ക്കുമ്പോഴൊക്കെ ഞാനും അടിക്കാറുണ്ട് നോവാള്‍ജിയ.

അനോണിമാര്‍ക്കും നന്ദി..

ഇത്തിരിചേട്ടോ..“എപ്പോഴും മനസ്സിലെത്താറുള്ള ഒരു മുഖമുണ്ട്“ഈ വരി കണ്ട് ഞാന്‍ ‍ആദ്യം തെറ്റിദ്ധരിച്ചുപോയി!!!ശരിയാണ്..മഴ ആത്മാവിന്റെ സ്പന്ദന താളമാണ് എന്നു പറയുമ്പോള്‍ പാത്തുമ്മതാത്തയെ പോലുള്ളവരുടെ സ്പന്ദനം തെറ്റുക്കുന്നതും ഈ മഴ തന്നെയാണ് അല്ലെ..

ചുള്ളാ...

പരസ്പരം..ഈ വഴി വന്നതിനും അഭിപ്രായം അറയിച്ചതിനും നന്ദി.ലേഖനം ഒത്തിരി നീണ്ടതായതു കൊണ്ട് വായിക്കാന്‍ ബുദ്ധിമുട്ടാകരുതെന്നു കരുതിയാ ഫോണ്ട് സൈസ് വലുതാക്കിയത്..ഖണ്ഡിക തിരിച്ചിടാം.

പാലാശ്രീനിവാസനും നന്ദി...ആ ലിങ്കില്‍ പോയിരുന്നു.പക്ഷെ പേയ്ജ് ഓപണ്‍ ആയില്ല.

നിക്ക് :)

കുടിയാ.... :) എന്റെ അമ്മുമ്മയും ഒട്ടും മോശമല്ലായിരുന്നു..ഒരു ദിവസം 3-4 മമ്മുട്ടി,മോഹന്‍ലാല്‍ പടങ്ങള്‍ ഒറ്റയിരുപ്പിനു കാണും..

കുറുപ്പനും നന്ദി..

കുറുമാന്‍ജി..നന്ദി

സാരംഗി..:)

June 17, 2007 1:56 AM  
Blogger പാലാ ശ്രീനിവാസന്‍ said...

കേരളീയം കിട്ടുവാന്‍
താഴെപ്പറയുന്ന രീതിയില്‍ ഒന്നുകൂടി ശ്രമിക്കൂ
fist go to
1.www.google.co.in
search
2.www.keraleeyam malayalam fonts
click
3.download malayalam calender
click
4.Download Keraleeyam Malayalam Keyboard Setup files. [Zip file, Size : 2.5 MB]
എന്റെ ബ്ലോഗുകള്‍ ഞാന്‍ നെറ്റില്‍ കയറാതെ സമയം കിട്ടുമ്പോള്‍ കേരളീയത്തില്‍ ‍റ്റൈപ്പ് ചെയ്തിട്ടിട്ട് അവസാനം നെറ്റിലേക്ക്
എക്സ്പോര്‍ട്ട് ചെയ്യുകയാണ്.
പിന്നീടുള്ള തിരുത്തലുകള്‍ കീമാന്‍ ഉപയോഗിച്ച് ചെയ്യും സോനായുടെ പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,പ്രത്യേകിച്ച് “മൌനനൊമ്പരം” എന്ന പോസ്റ്റിനു കൊടുത്തിരിക്കുന്ന പടം.

June 17, 2007 5:12 AM  
Blogger meeshamadhavan said...

Ticket augustilekku eduthathaaa...evale mazhaye kurichingane varnichu enne kondu athu prepond cheyyikum...
Pinne oru santhoosham, adutha thalamurakku mazhayum, pazham kadhayum okke parangu kodukkan ee thalamurayillum "AMMOMMAMAR" undalloo...
Thirichu pokanam ennulla chinthakallku oru urarvaakunnu ninte ee mashikootu...

Swantham
Madhavan

June 24, 2007 4:50 AM  
Blogger ഏറനാടന്‍ said...

പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ

ചുമ്മാതാ അല്ലേ? മഴ പേമാരിയായി ആര്‍ത്തലച്ചു വരുമ്പോള്‍ ആ രൗദ്രഭാവം കണ്ട്‌ പേടിക്കാത്തവരുണ്ടോ?

June 27, 2007 8:35 AM  
Blogger കൊച്ചുണ്ണി said...

മൌനനൊന്പരത്തിലെ ഫോട്ടോ മനസ്സീന്നു പോകുന്നില്ല. മനുഷ്യന്റെ ഉറക്കം കെടുത്താന്‍...

July 20, 2007 11:14 AM  
Blogger Sona said...

കേരളീയം ഞാന്‍ ഡൌണ്‍ലോഡി..ഒത്തിരി നന്ദി.ഞാന്‍ കുറേനാളായി ഈ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.അതാ വൈകിയത്.

മീശമാധവാ..ഇതു വായിച്ചെങ്കിലും നാട്ടില്‍ പോവണമെന്നു തോന്നിയല്ലൊ!ഇന്നത്തെ വണ്ടിക്കുതന്നെ വിട്ടാ‍ലെ മഴ അവസാനിക്കുന്നതിനു മുന്‍പു വീടെത്താന്‍ കഴിയു..തിരക്കഥ എഴുതി തീര്‍ന്നുവോ?

ഏറനാടാ..രൌദ്രഭാവം ഓര്‍ക്കാതെ പ്രണയമണിതൂവല്‍ പൊഴിയ്ക്കുന്ന പവിഴമഴയെ മാത്രം ഓര്‍ത്താല്‍ മതി.ഓര്‍മ്മകള്‍ എന്നും മധുരിക്കുന്നതാവട്ടെ...

കൊച്ചുണ്ണി..കൊച്ചു ഗള്ളാ...അടിച്ചോണ്ടു പോവല്ലെ..അതൊരു പാവം ചേച്ചിയാ.

August 06, 2007 10:36 AM  
Anonymous Anonymous said...

nanayi...ennu parayane eniku ariyu....kooduthal onnum parayaanariyilla..thettum kuttavum abhiprayam parayaanum onnum ariyilla...ennalum ezhuthunnathokke vayikum..athil manassil oru variyengilum orthirikunnengil...ente vishwasam nannayi ezhuthiyittundu enna...nallathu pole ezhuthaan kazhiyunnavareyokke ee aambalinu valiya ishta..eniku athu ottum illa..prakrithiyude bhangiye kurichu varnikanum ezhuthanum..okke kazhiyumbo..i think u feel really very very happy...wen u make ur feel expressed into words..chithrangal matrame varullu manassil...athu pakarthaanum...niram kodukaanum matram pattum.. ennal athine patti oru vaakku parayaano..ezhuthaano eniku kazhiyilla...i feel ur great!!!..nokkan kurachu vaigi...sorry...
iniyum ezhuthanam...vayikaan evarkellarkum oppam ee aambalum kaathirikkunnu...
swantham
aambal

August 28, 2007 5:39 AM  
Blogger പാലാ ശ്രീനിവാസന്‍ said...

കമ്പ്യൂട്ടര്‍ റീഫോര്‍മാറ്റ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോഴാണു താങ്കളുടെ ബ്ലോഗ് അഡ്രസ്സ് നഷ്ടപ്പെട്ടുപോയ വിവരം മനസ്സിലായത്.അന്നുമുതല്‍ തിരയുകയായിരുന്നു.ഇപ്പോള്‍ കിട്ടി.ദൈവത്തിനു നന്ദി.

September 06, 2007 10:49 AM  
Blogger പാലാ ശ്രീനിവാസന്‍ said...

പ്രീയ സോണാ, എനിക്ക് താങ്കളുടെ ബ്ലോഗുകള്‍ വല്ലാതെ ഇഷ്ടപ്പെട്ടതുകൊണ്ട് എന്റെ കേസ് ഷീറ്റ് എന്നബ്ലോഗില്‍ നിന്നും ഇതിലേക്ക് ഒരു ലിങ്ക് ഇട്ടിട്ടുണ്ട്.താങ്കളുടെ മെയില്‍ ഐഡി അറിയാന്‍ പാടില്ലത്തതിനാല്‍ മുന്‍‌കൂര്‍ അനുമതി നേടാന്‍ പറ്റിയില്ല.പാലാ ശ്രീനിവാസന്‍.

September 08, 2007 6:08 AM  
Blogger raadha said...

ente hrudayathinode valare adhikam chernnu nilkkunnu sonayude vedhanayum vingalukalum...enthe puthiya post onnum idathe? parichayappedan aagrahikkunnu. mail me to brigittpaul@gmail.com
:D

October 29, 2007 12:37 AM  
Blogger സുല്‍ |Sul said...

എവിടെയാണ്?

-സുല്‍

December 04, 2007 9:25 PM  
Blogger Roshan said...

നല്ല വരികള്‍..
പ്രണയികള്‍ക്കു ആശ്വാസത്തിന്റെയും,
വിരഹികള്‍ക്കു സ്വാന്തനത്തിന്റെയും..
പുതപ്പണിയിക്കുന്ന മഴ..
പേമാരിയായി രോഷം തീര്‍കുന്ന..
ചിലപ്പോള്‍ പെയ്യാന്‍ കഴിയാതെ
വീതുംബുന്ന നേര്‍തത മഴ..

ഭാവുകങ്ങള്‍

January 21, 2008 10:59 PM  
Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല വരികള്‍

March 30, 2008 9:33 AM  
Blogger Mahesh Cheruthana/മഹി said...

സോന,
മഴ മനസ്സിന്റെ രൂപമാണു!
മഴ ഇഷ്ടമായി.!

February 05, 2009 9:25 AM  
Blogger ★ Shine said...

മഴ ഒത്തിരി ഇഷ്ടം തന്നെ..പ്രതേയ്കിച്ചും നാട്ടിൽനിന്നും മാറി നിൽക്കുമ്പോൾ.. പക്ഷെ ഇത്തിരിവെട്ടം പറഞ്ഞതുപോലെ, മഴ വരുമ്പോൾ, മൊത്തം ചോരുന്ന മുറിയിൽ ഇരിക്കുന്നവർക്കു അത്ര സന്തോഷം തോന്നില്ല..

June 10, 2009 11:17 PM  
Blogger Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sonaa1211.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

October 14, 2009 10:56 AM  
Blogger F A R I Z said...

"വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്."

പല തവണ വായിച്ചു ഈ വരികള്‍ .കുറെ ലളിതമായ സാഹിത്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞ ഈ കൊച്ചു കഥ നന്നായിരിക്കുന്നു .

ഭാവുകങ്ങള്‍
----ഫാരിസ്‌

February 14, 2010 11:14 AM  
Anonymous Anonymous said...

It is rather valuable phrase

March 06, 2010 1:31 AM  
Anonymous Anonymous said...

Likely yes

March 13, 2010 4:18 PM  
Anonymous Ancil Antony said...

no more new posts???

October 17, 2010 5:31 AM  
Blogger SUJITH KAYYUR said...

Pazaya kaalangale adayaalapeduthiya ee kanakaksharangalkku nandi.

November 20, 2010 5:35 AM  
Blogger SUJITH KAYYUR said...

puthiya mayil peeli undo ennu nokkiyathaa...

December 10, 2010 7:47 AM  
Anonymous km shanumon said...

hello sona
nice blog
pls visit my site
www.tin2mon.com
thankyou

May 09, 2011 11:30 AM  
Blogger Sona said...

നാലു വര്‍ഷത്തിനു ശേഷമാണു ഈ വഴി വരുന്നത്. ആമ്പല്‍,പാല ശ്രീനിവാസന്‍,ബ്രിജിറ്റ് റോഷന്‍,മധു,സുല്‍,മുഹമ്മദ്‌ സഗീര്‍, മഹേഷ്‌,ഷൈന്‍,സോണാജി,ഫാരിസ്‌,അന്‍സില്‍,സുജിത്,
ഷാനുമോന്‍, അനോണി , എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!‍

December 02, 2011 1:00 PM  
Blogger MAHABOOBABHIJITH PANG said...

വറ്റി വരണ്ട ഭൂമി തൻ മിയിയിൽ കുളിരു കൊണ്ടൊരു കാവ്യം എഴുതാൻ ഒരു മഴ കാലം കൂടി...വേണ്മേഘങ്ങളിൽ നിന്നുദിർന്നു വീയുന്ന മഴ തുള്ളികൾ ആർത്തിരമ്പുന്ന ഭൂമിയിലെ ജീവിതങ്ങൾക്ക് ഓർമതൻ തീരാ വസന്തം പകരുന്നു

June 12, 2019 3:07 AM  

Post a Comment

<< Home