മനസ്സിലെ മയില്പ്പീലികള് ചേര്‍ത്തുവയ്ക്കാന്‍ ഒരു താള്..
Wednesday, November 22, 2006
കണ്ടറിയാത്തവന്‍....
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറയില്ല എന്ന ചൊല്ല് ഒരു പരമാര്‍ത്ഥമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ കണ്ണെത്തും ദൂരത്തും,ക്കൈയെത്തും ദൂരത്തും,കാതോരത്തും ഒക്കെ ഉള്ളപ്പോള്‍ പലപ്പോഴും അവരുടെ സാമീപ്യം നമ്മളില്‍ ചെലുത്തുന്ന സ്വാധീനം എത്രമാത്രം ഉണ്ടെന്നു നമ്മളില്‍ പലരും അറിയാറില്ല,പക്ഷെ അവരുടെ താല്‍കാലികമായ വേര്‍പാടുപോലും താങ്ങാന്‍ കഴിയാതെ, തളര്‍ന്നു പോവുംമ്പോഴാണ് ആ യാധാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുന്നതു. “കണ്ടറിയാത്തവന്‍ കൊണ്ടേ അറിയൂ”..... എന്ന്...!!!
മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലി തണ്ടെടുത്തു ഞാന്‍ എന്റെ ആദ്യാക്ഷരം കുറിക്കട്ടെ... ഒരു തുടക്കകാരിയായ എന്നിലെ തെറ്റു കുറ്റങ്ങള്‍ സദയം പൊറുക്കണമെന്നൊരു മുന്‍കൂര്‍ ജാമ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത്. നിങ്ങള്‍ ആരാണെന്നൊ, എവിടെയാണെന്നോ അറിയാതെ, നിങ്ങളോടു കൂട്ടുകൂടാനും,കൊച്ചു വിശേഷങ്ങള്‍ പങ്കു വയ്കുവാനുമായി , ഈ കുടുംബത്തിലെ ഒരു അംഗമാകാനുള്ള കൊതിയോടെ ഞാന്‍ വന്നിരിക്കുകയാണ്...... പൂക്കളേയും,പൂങ്കാറ്റിനേയും,..പുഴകളേയും,കിളികളേയും,.. മഞ്ഞിനേയും,മഴയേയും ഇഷ്ടപ്പെടുന്ന... അമ്പലവും,ആല്‍ത്തറയും,ഈറങ്കാറ്റും,മഴയുടെ നേര്‍ത്ത സംഗീതവും,നനഞ്ഞമണ്ണിന്റെ ഗന്ധവും നഷ്ടബോധമുണര്‍ത്തുന്ന മനസ്സുമായി, സ്നേഹവും,നന്മയും നിറഞ്ഞ കുറെ ഹൃദയങ്ങളേയും പിരിഞ്ഞു ഈ മരുഭൂമിയില്‍ കഴിയുന്ന, 'ഒരു പ്രവാസി!. ആ ഓര്‍മകള്‍ക്കു തന്നെ എന്തൊരു സുഖം..... "ഒരു മയില്‍പ്പീലി തലോടലിന്റെ സുഖം"...!!!